ഡിവില്യേഴ്സ് തന്നെ ബെസ്റ്റ്: കോഹ്ലി
ഡിവില്യേഴ്സ് തന്നെ ബെസ്റ്റ്: കോഹ്ലി
Wednesday, May 25, 2016 12:45 PM IST
ബംഗളൂരു: ഗുജറാത്ത് ലയൺസിനെ ഒറ്റയ്ക്കു തോല്പിച്ച എ.ബി. ഡിവില്യേഴ്സിനെ പ്രശംസിച്ച് വിരാട് കോഹ്ലി. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്നാണ് ദക്ഷിണാഫ്രിക്കൻ താരത്തെ ക്യാപ്റ്റൻ വിരാട് വിശേഷിപ്പിച്ചത്. ഐപിഎൽ ആദ്യ ക്വാളിഫയറിൽ ആറു വിക്കറ്റിന് 68 റൺസെന്നനിലയിൽ തകർന്ന റോയൽ ചലഞ്ചേഴ്സിനെ 47 പന്തിൽ 79 റൺസെടുത്ത ഡിവില്യേഴ്സിന്റെ പ്രകടനമാണ് ഫൈനലിലേക്കെത്തിച്ചത്.

സമ്മർദഘട്ടത്തിൽ ഏറ്റവും മികച്ച ഇന്നിംഗ്സാണ് ഡിവില്യേഴ്സ് പുറത്തെടുത്തത്. മികച്ച പിന്തുണ നല്കിയ ഇക്ബാൽ അബ്ദുള്ളയുടെ പ്രകടനവും കാണാതിരുന്നുകൂടാ. നിർണായകഘട്ടത്തിൽ ഡിവില്യേഴ്സിന് ഉറച്ച പിന്തുണ നല്കാൻ ഇക്ബാലിനായി– കോഹ്ലി മത്സരശേഷം പറഞ്ഞു.


ടോപ് ഓർഡർ തകർന്നടിഞ്ഞതാണ് കളിയുടെ തുടക്കത്തിൽ തിരിച്ചടിയായതെന്നാണ് കോഹ്ലിയുടെ പക്ഷം. താനടക്കമുള്ളവർ കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ടിയിരുന്നു. എന്തായാലും ഫൈനലിൽ ഡബിൾ സ്ട്രോംഗ് ബാംഗ്ലൂരിനെ കാണാനാകുമെന്നാണ് ക്യാപ്റ്റന്റെ ഉറപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.