രാജ്യാന്തര സൗഹൃദം: അമേരിക്ക, സെർബിയ ജയിച്ചു
രാജ്യാന്തര സൗഹൃദം: അമേരിക്ക, സെർബിയ ജയിച്ചു
Wednesday, May 25, 2016 10:56 PM IST
ടെക്സാസ്/ബെൽഗ്രേഡ്: രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ അമേരിക്കയും സെർബിയയും ജയിച്ചപ്പോൾ റൊമാനിയയും കോംഗോയും ഓരോ ഗോൾവീതമടിച്ച് സമനിലയിൽ പിരിഞ്ഞു. <യൃ><യൃ>സെർബിയ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് സൈപ്രസിനെയാണ് കീഴടക്കിയത്. രണ്ടാം മിനിറ്റിൽ അലക്സാൺഡർ മിട്രോവിച്ച് സെർബിയയെ 1–0നു മുന്നിലെത്തിച്ചു. തുടർന്ന് ദുസാൻ ടഡികിന്റെ ഗോളിലൂടെ പത്താം മിനിറ്റിൽ സെർബിയ ലീഡ് ഉയർത്തി. എന്നാൽ, 32–ാം മിനിറ്റിൽ നിക്കോള മക്സിമോവിച്ചിന്റെ സെൽഫ് ഗോൾ സെർബിയയുടെ വിജയമാർജിൻ 2–1 ആക്കി ചുരുക്കി. <യൃ><യൃ>90–ാം മിനിറ്റിൽ ഡാർലിംഗ്ടൺ നഗ്ബെയുടെ ഗോളാണ് ഇക്വഡോറിനെതിരേ അമേരിക്കയുടെ ജയമൊരുക്കിയത്. നഗ്ബെയുടെ ആദ്യ രാജ്യാന്തര ഗോളായിരുന്നു അത്. 21 മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ കരുത്തരായ ഇക്വഡോറിനെതിരേ ഇതുവരെ ഇറങ്ങിയ അമേരിക്കയുടെ മൂന്നാം ജയമാണിത്, 2007നുശേഷം ആദ്യത്തേതും. <യൃ><യൃ>റുമാനിയ–കോംഗോ പോരാട്ടത്തിൽ റുമാനിയയ്ക്കായി നിക്കോളെ സാഞ്ചു 27–ാം മിനിറ്റിൽ ഗോൾവല ചലിപ്പിച്ചു. എന്നാൽ, 87–ാം മിനിറ്റിൽ ജെർമി ബോകില കോംഗോയെ സമനിലയിലെത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.