പ്രതീക്ഷയുമായി പുതുമുഖങ്ങൾ
പ്രതീക്ഷയുമായി പുതുമുഖങ്ങൾ
Thursday, May 26, 2016 12:17 PM IST
പ്രിയ ജിയാനി നിങ്ങളെ പ്രശംസിക്കാൻ എനിക്കു വാക്കുകളില്ല എന്നാണ് അൽബേനിയയുടെ പ്രധാനമന്ത്രി എഡി റാമാ അൽബേനിയ, 2016 യൂറോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനു യോഗ്യത നേടിയപ്പോൾ ടീം പരിശീലകൻ ജിയാനി ഡി ബിയാസിയോടു പറഞ്ഞത്. അത്രയും ആനന്ദകരമായ മുഹൂർത്തം അൽബേനിയയുടെ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു.

ഒരു പ്രധാന ഫുട്ബോൾ ടൂർണമെന്റിൽ അൽബേനിയ യോഗ്യത നേടുന്നതും ഇതാദ്യമായിട്ടായിരുന്നു. 1946 മുതൽ ഫുട്ബോൾ ടീം ഉണ്ടെങ്കിലും ഫിഫയുടെയോ യുവേഫയുടെയോ ടൂർണമെന്റുകളിൽ അൽബേനിയ കളിച്ചിട്ടില്ല. 1946ലെ ബാൾക്കൻ കപ്പും 2000ൽ റോഥ്മാൻസ് ഇന്റർനാഷണൽ ടൂർണമെന്റിലും ചാമ്പ്യനായിരുന്നു. എന്നാൽ, ഈ ടൂർണമെന്റുകൾക്കൊന്നും ഫിഫയുടെയോ യുവേഫയുടെയോ അംഗീകാരം ഉണ്ടായിരുന്നില്ല.

2014 ലോകകപ്പിന്റെ യോഗ്യത പോരാട്ടങ്ങളിൽ പുറത്തെടുത്ത അൽപ്പം മെച്ചപ്പെട്ട പ്രകടനം നടത്തിയതുമാത്രമായിരുന്നു അൽബേനിയയുടെ ഏക നേട്ടം. ലോകകപ്പ് യോഗ്യതയിൽ പത്തു കളിയിൽ മൂന്നു ജയം, രണ്ടു സമനില, അഞ്ചു തോൽവി എന്നിങ്ങനെയായിരുന്നു. എന്നാൽ, യൂറോകപ്പിന്റെ യോഗ്യതയിലെത്തിയപ്പോൾ അൽബേനിയ ഒന്നടങ്കം മാറി. ലോകകപ്പിന്റെ യോഗ്യതയിൽ പുറത്തെടുത്ത മികവ് ജിയാനിയുടെ ടീം കുറച്ചുകൂടി മെച്ചപ്പെടുത്തി.

2011 മുതൽ ജിയാനി ഡി ബിയാസി അൽബേനിയയുടെ പരിശീലകനാണ്. അദ്ദേഹത്തിന്റെ പരിശീലക മികവിൽ ടീം ഓർമയിൽ തങ്ങുന്ന കുറെ വിജയങ്ങൾ നേടി. ഇതിൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്ലോവേനിയയെയും നോർവെയെയും തോൽപ്പിച്ചത് ഉൾപ്പെടുന്നു. അതിനുശേഷം നടന്ന യൂറോ യോഗ്യത മത്സരങ്ങളിൽ പോർച്ചുഗലിനെ തോൽപ്പിച്ചു. ഫിഫ റാങ്കിംഗിൽ ആദ്യ പതിനഞ്ചിലുള്ള ടീമിനെതിരെ നേടുന്ന ആദ്യ ജയമായിരുന്നു അത്. പോർച്ചുഗലിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനു അൽബേനിയ ജയിച്ചു. അന്ന് പോർച്ചുഗൽ ഫിഫ റാങ്കിംഗിൽ പതിനൊന്നാം സ്‌ഥാനത്തായിരുന്നു. അതിനുശേഷം യൂറോ യോഗ്യതയിൽതന്നെ സെർബിയയെ തോൽപ്പിച്ചു. സെർബിയയിൽ നടന്ന മത്സരത്തിൽ സെർബിയൻ ആരാധകൻ അൽബേനിയൻ കളിക്കാർക്കെതിരെ കുപ്പിയും മറ്റും എറിയുകയും ചെയ്തതോടെ മത്സരം 42ാം മിനിറ്റിലെത്തിയപ്പോൾ ഉപേക്ഷിച്ചു. മത്സരത്തിൽ അൽബേനിയ 3–0ന് വിജയിച്ചതായി കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട് വിധിച്ചു. ഈ ജയം അൽബേനിയയ്ക്കു മുന്നോട്ടുള്ള പ്രയാണത്തിൽ വളരെ സഹായകമായി. കഴിഞ്ഞ വർഷം ജൂൺ പതിനഞ്ചിന് സൗഹൃദമത്സരത്തിൽ ഫ്രാൻസിനെ സ്വന്തം നാട്ടിൽവച്ച് ഏകപക്ഷീയമായ ഒരു ഗോളിനു അൽബേനിയ കീഴടക്കി. ആദ്യ പതിനഞ്ചിലുള്ള ടീമുകൾക്കെതിരെ നേടുന്ന രണ്ടാം ജയമായിരുന്നു. ഫിഫ റാങ്കിംഗിൽ ഫ്രാൻസ് അപ്പോൾ ഒമ്പതാം സ്‌ഥാനത്തായിരുന്നു. ഈ ജയത്തിനു ശേഷം യൂറോ യോഗ്യത മത്സരത്തിൽ അർമേനിയയെ എതിരില്ലാത്ത മൂന്നു ഗോളിനു കീഴടക്കി ഫ്രാൻസിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു.


യൂറോ യോഗ്യതയിൽ അൽബേനിയ കളിച്ച ഗ്രൂപ്പ് ഐയിൽ ഒന്നാം സ്‌ഥാനക്കാരായ പോർച്ചുഗലിനു പിന്നിൽ രണ്ടാമതായാണ് അൽബേനിയ പ്രധാന ടൂർണമെന്റിനുള്ള യോഗ്യത നേടിയത്. എട്ട് കളിയിൽ നാലു ജയം രണ്ടു സമനില, രണ്ടു തോൽവി എന്നിങ്ങനെയായിരുന്നു അൽബേനിയയുടെ പോരാട്ടങ്ങൾ.

അൽബേനിയൻ ടീമിൽ പ്രത്യേകിച്ച് ഒരാളെ മാത്രം ചൂണ്ടിക്കാട്ടാൻ പറ്റില്ല. ടീമിലെ എല്ലാ കളിക്കാരും മികച്ചവർ തന്നെയാണ്. പത്തൊമ്പതുകാരനായ വിംഗർ മിലോട് റാഷിച്ച വളരെ പ്രതിഭയുള്ള താരമാണ്. റാഷിച്ചിനെ ഡി ബിയാസി ടീമിൽ ഉൾപ്പെടുത്തുമോ എന്ന് കാണേണ്ടിയിരിക്കുന്നു. മികച്ചൊരു ഫോർവേഡ് അൽബേനിയയ്ക്കു കണ്ടെത്തേണ്ടതുണ്ട്. ടീമിന്റെ മധ്യനിരയും പ്രതിരോധനിരയും കരുത്തുറ്റതാണ്. വലിയ ലീഗുകളിൽ കളിച്ച് പരിചയമുള്ള നായകൻ ലോറിക് കാനാ നയിക്കുന്ന മധ്യനിരയും മികവുറ്റതാണ്. പ്രതിരോധത്തിൽ റൈറ്റ് ബാക്ക് ഇരുപത്തിരണ്ടുകാരനായ എൽസീദ് ഹൈയ്സാജ് സീരിഎ ക്ലബ്ബ് നാപ്പോളിയിൽ തന്റെ പ്രതിഭ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. യൂറോകപ്പിന്റെ ഗ്രൂുപ്പ് എയിൽ അൽബേനിയയും സ്വിറ്റ്സർലൻഡും നേർക്കുനേർവരുമ്പോൾ ഒരു വൈകാരിക മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കുക കൂടിയാകും. സ്വിറ്റ്സർലൻഡ് ടീമിലെ അൽബേനിയൻ വംശജർ തങ്ങളുടെ പൂർവികരുടെ നാടായ ടീമിനെതിരെ ഇറങ്ങുകയാണ്. ഇരുകൂട്ടരുടെയും ആദ്യമത്സരവുമാണ്. കൂടാതെ സ്വിറ്റ്സർലൻഡിലേക്കു കുടിയേറിയ അൽബേനിയൻ ദമ്പതികളുടെ മകനായ ഗ്രാനിറ്റ് സാക്കയും അൽബേനിയതന്നെ തന്റെ ടീമെന്ന് ഉറപ്പിച്ച് നിന്ന സഹോദരൻ ടൗലന്റ് സാക്കയും നേർക്കുനേർവരും. ട്രാനിറ്റ് മധ്യനിരതാരവും ടൗലന്റ് പ്രതിരോധതാരവുമാണ്.

<ആ>ശ്രദ്ധിക്കേണ്ട കളിക്കാർ

<ആ>ലോറിക് സാന– അൽബേനിയൻ ടീമിന്റെ കേന്ദ്രമാണ് നായകൻ കൂടിയായ കാന. 90 മത്സരം പൂർത്തിയാക്കി അൽബേനിയക്കു വേണ്ടി ഏറ്റവും കൂടുതൽ ബൂട്ടുകെട്ടിയതും ഈ മുപ്പത്തിരണ്ടുകാരനാണ്. മധ്യനിരയിൽ കളിക്കുന്ന കാന ഡിഫൻസിവ് മധ്യനിരയിലാണ് പ്രധാനമായും.

<ആ>എൽസീദ് ഹൈയ്സാജ്– നാപ്പോളിയിൽ പ്രതിഭ തെളിയിച്ചു തുടങ്ങി. ഉയരവും വേഗവും സാങ്കേതികത്തികവും ഈ റൈറ്റ് ബാക്കിനെ വ്യത്യസ്തനാക്കുന്നു. ഹൈയ്സാജിനെ സ്വന്തമാക്കാൻ യൂറോപ്പിലെ പല വമ്പൻക്ലബ്ബുകളും രംഗത്തെത്തിയിട്ടുണ്ട്.

<ആ>ടൗലന്റ് ജാക്ക– 2014ൽ അൽബേനിയൻ ടീമിനുവേണ്ടി കളിച്ചു. അന്നു മുതൽ ടീമിന്റെ പ്രധാനതാരമാണ്. പ്രതിരോധത്തിലും മധ്യനിരയിലും നിറഞ്ഞുകളിക്കുകയും ചെയ്യാനുള്ള കഴിവ് സാക്കയ്ക്കുണ്ട്.

ഗ്രൂപ്പ് എയിൽ അൽബേനിയയ്ക്കും സ്വിറ്റ്സർലൻഡിനും ഒപ്പം ആതിഥേയരായ ഫ്രാൻസ്, റൊമേനിയ എന്നിവരുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.