ഫ്രഞ്ച് ഓപ്പൺ: വാവ്റിങ്ക, മുറെ ക്വാർട്ടറിൽ
ഫ്രഞ്ച് ഓപ്പൺ: വാവ്റിങ്ക, മുറെ ക്വാർട്ടറിൽ
Sunday, May 29, 2016 11:15 AM IST
പാരീസ്: സ്വിറ്റ്സർലൻഡിന്റെ സ്റ്റനിസ്്ലാസ് വാവ്റിങ്ക ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷവിഭാഗം ക്വാർട്ടറിൽ. സെർബിയൻ താരം വിക്ടർ ട്രോയിക്കിയെ ഒന്നിനെതിരേ രണ്ടു സെറ്റുകൾക്കു പരാജയപ്പെടുത്തിയാണ് വാവ്റിങ്ക ക്വാർട്ടറിലെത്തിയത്. സ്കോർ: 7–6, 6–7, 6–3, 6–2. റോണിക്, റാമോസ് വിനോലാസിനെ നേരിട്ടുള്ള സെറ്റുകൾക്കു തകർത്താണ് ക്വാർട്ടറിലെത്തിയത്. സ്കോർ: 6–2, 6–4, 6–4. ബ്രിട്ടന്റെ ആൻഡി മുറെ, അമേരിക്കയുടെ ജോൺ ഇസ്്നറെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു. സ്കോർ: 7–6, 6–4, 6–3.

വനിതാവിഭാഗത്തിൽ ബെൽജിയത്തിന്റെ മുഗുരസ, റഷ്യയുടെ സ്വൈറ്റ്ലാന കുസ്നെറ്റ്സോവയെ കീഴ്പ്പെടുത്തി. സ്കോർ: 6–3, 6–4.

നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ നാലാം റൗണ്ടിൽ കടന്നു. സ്ലൊവേനിയയുടെ അജാസ് ബെഡനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് മുന്നേറിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജോക്കോവിച്ചിന്റെ വിജയം. സ്കോർ: 6–2, 6–3, 6–3. അടുത്ത റൗണ്ടിൽ സ്പാനിഷ് താരം റൊബെർട്ടോ ബാറ്റിസ്റ്റയെ നേരിടും.


<ആ>സാനിയ– ഹിംഗിസ് സഖ്യം പുറത്ത്

പാരീസ്: വനിതാ ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന സാനിയ മിർസ– മാർട്ടിന ഹിംഗിസ് മൂന്നാം റൗണ്ടിൽ പുറത്തായി. സ്കോർ 6–3, 6–2, സീഡിംഗിൽ വളരെ പിന്നിലുള്ള ചെക് റിപ്പബ്ലിക്കിന്റെ ബാർബറ റെജ്സിക്കോവ– കാതറിൻ സിനിക്കോവ സഖ്യമാണ് സാനിയ സഖ്യത്തെ പരാജയപ്പെടുത്തിയത്. കിരീട സാധ്യത കല്പിക്കപ്പെട്ടിരുന്ന ജോഡിയായിരുന്നു ഇവരുടേത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.