യൂറോയ്ക്കിടെ ഐഎസ് ആക്രമണമുണ്ടാകുമെന്ന്
യൂറോയ്ക്കിടെ ഐഎസ് ആക്രമണമുണ്ടാകുമെന്ന്
Monday, May 30, 2016 12:14 PM IST
ലണ്ടൻ: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ ഭീകരാക്രമണമുണ്ടായേക്കുമെന്നു റിപ്പോർട്ട്. ഇംഗ്ലീഷ്, റഷ്യൻ ആരാധകരെ ലക്ഷ്യമിട്ടാണ് ഐഎസ് ആക്രമണത്തിനു തയാറെടുക്കുന്നതെന്ന് ദി സൺ പത്രം റിപ്പോർട്ട്് ചെയ്തു.

ആക്രമണം നടത്തുന്നതിനായി ഐഎസ് ഒരു സ്ലീപ്പർ സെൽ വിഭാഗത്തിനു രൂപം നൽകിയതായും മാഴ്സെലയിലെ മത്സരത്തിനിടെയാവും ആക്രമണം ഉണ്ടാവുകയെന്നും സൺ റിപ്പോർട്ടിൽ പറയുന്നു. ജൂൺ 11ന് റഷ്യയും ഇംഗ്ലണ്ടടും തമ്മിലാണ് ഇവിടെ മത്സരം നടക്കുന്നത്. പാരീസ് ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച സലാ അബ്ദസലേമിൽനിന്നു പിടിച്ചെടുത്ത ലാപ്ടോപ്പിൽനിന്നാണ് ഏജൻസികൾക്ക് ഈ സൂചന ലഭിച്ചത്.


രാസായുധം ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിച്ചും ഐഎസ് ആക്രമണം നടത്താൻ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.