രാജ്യാന്തര സൗഹൃദം: ദിമിത്രി ഫ്രീ കിക്കിൽ ഫ്രാൻസ്, സ്വീഡനു സമനില
രാജ്യാന്തര സൗഹൃദം: ദിമിത്രി ഫ്രീ കിക്കിൽ ഫ്രാൻസ്, സ്വീഡനു സമനില
Monday, May 30, 2016 9:53 PM IST
പാരീസ്: രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ ശക്‌താരായ ഫ്രാൻസിനു ജയം. അതേസമയം, സ്വീഡൻ–സ്ലോവേനിയ, സാംബിയ–ഗാംബിയ മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. സ്വീഡനായി സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് കളത്തിൽ ഇറങ്ങിയില്ല.<യൃ><യൃ>അവസാന നിമിഷംവരെ പൊരുതിനിന്ന കാമറൂണിനെ ഫ്രാൻസ് 3–2നു കീഴടക്കി. 90–ാം മിനിറ്റിൽ ദിമിത്രി പയെറ്റ് ഫ്രീ കിക്കിലൂടെ നേടിയ ഉജ്വല ഗോളിലായിരുന്നു ഫ്രാൻസിന്റെ ജയം. മത്സരത്തിന്റെ 20–ാം മിനിറ്റിൽ ബ്ലെയ്സ് മതൂഡിയിലൂടെ ഫ്രാൻസ് മുന്നിൽ കടന്നു. എന്നാൽ, രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ വിൻസെന്റ് അബൂബക്കറിലൂടെ കാമറൂൺ ഒപ്പമെത്തി. 41–ാം മിനിറ്റിൽ ഒലിവർ ഗിറൂദിലൂടെ ഫ്രാൻസ് വീണ്ടും ലീഡ് സ്വന്തമാക്കി. ഒരു ഗോളിന്റെ ലീഡിൽ ഫ്രാൻസ് ജയിച്ചുകയറുമെന്നു തോന്നിപ്പിക്കെ 88–ാം മിനിറ്റിൽ കാമറൂണിന്റെ സമനില ഗോളെത്തി. മാക്സിം ചോപ്പോ മോട്ടിംഗായിരുന്നു ആഫ്രിക്കൻ കരുത്തരുടെ ഗോൾ നേടിയത്. തുടർന്ന് 90–ാം മിനിറ്റിൽ ഫ്രാൻസിനു ലഭിച്ച നിർണായക ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച് ദിമിത്രി പയെറ്റ് ഫ്രാൻസിനു ജയം സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.