ധോണിയിൽനിന്ന് കോഹ്ലി ക്യാപ്റ്റൻ സ്‌ഥാനം ഏറ്റെടുക്കണമെന്ന്
ധോണിയിൽനിന്ന് കോഹ്ലി ക്യാപ്റ്റൻ സ്‌ഥാനം ഏറ്റെടുക്കണമെന്ന്
Tuesday, May 31, 2016 12:09 PM IST
മുംബൈ: ധോണിയിൽ നിന്ന് കോഹ്ലി ക്യാപ്റ്റൻ സ്‌ഥാനം ഏറ്റെടുക്കണമെന്ന് മുൻ ഇന്ത്യൻ മാനേജർ രവി ശാസ്ത്രി. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കോഹ്ലി തന്റെ കഴിവു തെളിയിച്ച സ്‌ഥിതിക്ക് മൂന്നു ഫോർമാറ്റിലും അദ്ദേഹത്തെ ക്യാപ്റ്റനാക്കാൻ സമയമായതായും രവി ശാസ്ത്രി പറഞ്ഞു. കളിക്കാരനെന്ന നിലയിൽ ധോണിക്ക് നന്നായി കളിക്കാനാവുക കോഹ്ലിയുടെ കീഴിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ടീമിന്റെ മുഖ്യ സെലക്ടർ താനായിരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. 2019 ലോകകപ്പുവരെ വലിയ ടൂർണമെന്റുകളിലൊന്നും ഇന്ത്യ കളിക്കുന്നില്ല. ഇതാണ് പുതിയ ക്യാപ്റ്റനെ നിയമിക്കാനുള്ള ഏറ്റവും നല്ല സമയം. ഞാൻ സെലക്ടർമാരുടെ സമിതി ചെയർമാനെങ്കിൽ തീരുമാനം എടുത്തിരിക്കും – അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.