ഉത്തേജകമരുന്നു വിവാദം: റഷ്യൻ അത്ലറ്റിക് ടീമിന് ഒളിമ്പിക്സിൽ വിലക്ക്
ഉത്തേജകമരുന്നു വിവാദം: റഷ്യൻ അത്ലറ്റിക് ടീമിന് ഒളിമ്പിക്സിൽ വിലക്ക്
Saturday, June 18, 2016 11:59 AM IST
വിയന്ന: ഉത്തേജകമരുന്നു വിവാദത്തെത്തുടർന്ന് റഷ്യൻ അത്ലറ്റിക് സംഘത്തിന് റിയോ ഒളിമ്പിക്സിൽ വിലക്കേർപ്പെടുത്തി. ഒളിമ്പിക്സിന്റെ വിശ്വാസ്യതയും സമഗ്രതയും കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി ഉത്തേജക വിവാദത്തിൽ റഷ്യയ്ക്കു പ്രത്യേക പരിഗണന നൽകേണ്ടെന്ന് ഐഎഎഫിന്റെ (ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡറേഷൻ) ഉന്നതാധികാര സമിതി ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു.

അതേസമയം, ഐഎഎഫിന്റെ വിലക്ക് നിരാശാജനകമാണെന്നും ഇതിനെതിരേ അപ്പീൽ നൽകുമെന്നും റഷ്യൻ കായിക മന്ത്രാലയം അധികൃതർ അറിയിച്ചു.


കഴിഞ്ഞ ഒളിമ്പിക്സിൽ അത്ലറ്റിക് ഇനങ്ങളിൽ എട്ടു സ്വർണം ഉൾപ്പെടെ 18 മെഡലുകളാണ് റഷ്യൻ അത്ലറ്റിക് സംഘത്തിനു ലഭിച്ചിരുന്നത്. എന്നാൽ, ഓഗസ്റ്റ് അഞ്ചിനു തുടങ്ങുന്ന റിയോ ഒളിമ്പിക്സിൽ റഷ്യൻ പതാകയേന്താൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റുകൾ ഉണ്ടാവില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.