ക്ലീവ്ലൻഡ് കവലിയേഴ്സിന് എൻബിഎ കിരീടം
Monday, June 20, 2016 11:55 AM IST
ഓക്ലൻഡ്: എൻബിഎ ബാസ്കറ്റ്ബോൾ ചരിത്രത്തിലെ ഏറ്റവും ഉദ്വേഗജനകമായ പോരാട്ടത്തിനൊടുവിൽ ക്ലീവ്ലൻഡ് കവലിയേഴ്സിന് കിരീടം. നിലവിലെ ചാമ്പ്യൻമാരായ ഗോൾഡൻ സ്റ്റേറ്റ് വാരിയേഴ്സിനെ 93–89 എന്ന സ്കോറിനാണ് കവലിയേഴ്സ് തകർത്തത്. 52 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കവലിയേഴ്സ് കിരീടം നേടുന്നത്. ഇത്രയും ദീർഘകാലം കിരീടം നേടാൻ കഴിയാതെ പൊയ മറ്റൊരു ടീമും എൻബിഎയുടെ ചരിത്രത്തിലില്ല. ലെബ്രോൺ ജയിംസാണ് കവലിയേഴ്സിന്റെ വിജയ ശില്പി. 27 പോയിന്റുകളുമായി അദ്ദേഹം ടോപ്സ്കോററായി. 26 പോയിന്റുമായി ഇർവിംഗും മികച്ച പിന്തുണ നൽകി. ഗോൾഡൺ സ്റ്റേറ്റ് വാരിയേഴ്സിനു വേണ്ടി ഡ്രേമൺഡ് ഗ്രീൻ 32 രണ്ടു പോയിന്റുകൾ നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വ ിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. മത്സരത്തിലെ ടോപ് സ്കോററും ഗ്രീനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.