ടി–20 പരമ്പര നേടാൻ ഇന്ത്യ
ടി–20 പരമ്പര നേടാൻ ഇന്ത്യ
Tuesday, June 21, 2016 12:23 PM IST
ഹരാരെ : ഇന്ത്യ– സിംബാബ് ടി–20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഈ മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യയെ ഞെട്ടിച്ചു കൊണ്ട് ആദ്യ ട്വന്റി–20യിൽ സിബാബ് വേ ജയിച്ചിരുന്നു. എന്നാൽ രണ്ടാം മത്സരം ജയിച്ച് ഇന്ത്യ പകരം വീട്ടുകയും ചെയ്തു. അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ബരീന്ദർ സ്രാൻ ആണ് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ വിജയത്തിൽ നിർണായക സ്‌ഥാനം വഹിച്ചത്. ഈ മത്സരത്തിലും സ്രാനും കൂട്ടരും അതേ പ്രകടനം ആവർത്തിച്ചാൽ ട്വന്റി–20 പരമ്പരയും ഇന്ത്യക്ക് സ്വന്തമാകും. മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ച ടൂർണമെന്റിൽ മികച്ച പ്രകടനത്തോടെ ദേശീയ ടീമിൽ ഇടം നേടാൻ കാത്തിരിക്കുന്ന നിരവധി താരങ്ങളുണ്ട്. അവരിൽ നിന്നു മികച്ച പ്രകടനം ക്യാപ്റ്റൻ ധോണി പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ ധോണി മാത്രമാണ് പരിചയ സമ്പന്നനായ താരം. ധവാൽ കുൽക്കർണിയും ജസ്പ്രീത് ബുംറയും ഫോമിലെത്തിയാൽ മത്സരവും പരമ്പരയും ഇന്ത്യ സ്വന്തമാക്കും.


സിംബാബ്വേയുടെ മുൻനിര മികച്ച പ്രകടനം നടത്തിയാൽ രണ്ടു പരമ്പരകളും ജയിച്ച് നാട്ടിലേക്കു വണ്ടികയറാമെന്ന ഇന്ത്യയുടെ ആഗ്രഹം നടക്കില്ല. മുൻനിര ബാറ്റ്സ്മാൻമാരുടെ ഫോമില്ലായ്മയാണ് സിംബാബ്വെയുടെ പ്രതിസന്ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.