റൊണാൾഡോയ്ക്ക് എന്തു പറ്റി ? മാധ്യമപ്രവർത്തകന്റെ മൈക്ക് വാങ്ങി തടാകത്തിലെറിഞ്ഞു
റൊണാൾഡോയ്ക്ക് എന്തു പറ്റി ? മാധ്യമപ്രവർത്തകന്റെ മൈക്ക് വാങ്ങി തടാകത്തിലെറിഞ്ഞു
Wednesday, June 22, 2016 11:57 AM IST
പാരീസ്: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണത്തെ യൂറോകപ്പിൽ ആകെ അസ്വസ്‌ഥനാണ്. കാരണം തേടിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിലും റൊണാൾഡോ അസന്തുഷ്‌ടനായി. ഹംഗറിയുമായിട്ടുള്ള മത്സരത്തെ എങ്ങനെ കാണുന്നു, വിലയിരുത്തുന്നു, മത്സരത്തിനായി റെഡിയായോ എന്നൊക്കെ പോർച്ചുഗൽ ടിവിയായ “കൊറേയോ ഡ മ“ൻഹ “യുടെ റിപ്പോർട്ടർ മൈക്രോഫോൺ റൊണാൾഡോയ്ക്കു നേരെ നീട്ടി ചോദിച്ചതാണ് റൊണാൾഡോയെ പ്രകോപിതനാക്കിയത്. ചോദ്യം കേട്ട് കുപിതനായ റൊണാൾഡോ, റിപ്പോർട്ടറുടെ കൈയിൽ നിന്നും മൈക്രോഫോൺ വാങ്ങി തടാകത്തിലേക്ക് എറിയുകയാണുണ്ടായത്.

ഐസ്ലാന്റുമായി 1–1നും ഓസ്ട്രിയുമായി 0–0 നും സമനിയിൽ പിരിയേണ്ടി വന്നതിൽ പിന്നെ റൊണാൾഡോ ആകപ്പാടെ വലിയ ചൂടിലാണ്. പോരാഞ്ഞ് ഓസ്ട്രിയുമായി നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ റൊണാൾഡോ എടുത്ത പെനാൽറ്റി കിക്കും ലക്ഷ്യം കാണാതെ പോയത് താരത്തെ ആകെ മനോവിഷമത്തിൽ എത്തിച്ചിരിക്കയാണ്.


സംഭവം നടന്നത് പോർച്ചുഗൽ താരങ്ങൾ താമസിക്കുന്ന ലിനാസ് മർകൗസിസ് എന്ന ഹോട്ടലിന്റെ അരികിലുള്ള തടാക തീരത്തുവെച്ചാണ.് റൊണാൾഡോ സഹതാരങ്ങളുമൊത്ത് തടാകക്കരയിൽ രാവിലെ ഉലാത്തിനിറങ്ങിയ സമയത്താണ് ഒരു പറ്റം മാധ്യമ പ്രവർത്തകർ റൊണാൾഡോയെ കണ്ടു മുട്ടിയത്.

മൂന്നു പ്രാവശ്യം ഫിഫ ബാലൻ ഡി ഓർ പുരസ്കാരം നേടിയ ഫുട്ബോളറും, ഏറ്റവും നല്ല ഫുട്ബോളറായി ഫോർബ്സ് മാസിക തെരഞ്ഞെടുക്കപ്പെട്ടയാളുമായ റൊണാൾഡോയുടെ ഈ പ്രവർത്തിയെ ഫുട്ബോൾ ലോകം അമ്പരപ്പോടെയാണു കണ്ടത്. പ്രതിവർഷം 78 മില്യൺ യൂറോയാണ് റൊണാൾഡോയുടെ വരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.