സ്പാനിഷ് വമ്പൊടിച്ച് ക്രൊയേഷ്യ ഒന്നാമത;് പ്രീക്വാർട്ടറിൽ സ്പെയിനിന് ഇറ്റലി ഇതിരാളികൾ
സ്പാനിഷ് വമ്പൊടിച്ച് ക്രൊയേഷ്യ ഒന്നാമത;് പ്രീക്വാർട്ടറിൽ സ്പെയിനിന് ഇറ്റലി ഇതിരാളികൾ
Wednesday, June 22, 2016 11:57 AM IST
<ആ>ജോസ് കുമ്പിളുവേലിൽ

പാരീസ്: യൂറോ കപ്പ് മത്സരത്തിൽ നിലവിലെ ചാ മ്പ്യന്മാരായ സ്പെയിനിനെ കീഴടക്കിയ ക്രൊയേഷ്യ ഗ്രൂപ്പ് ഡി ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്പെയിനിനെ ക്രൊയേഷ്യ തറപറ്റിച്ചത്.

12 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് സ്പെയിൻ യൂറോ കപ്പിൽ തോൽവിയറിയുന്നത്. 2008 ലും 2012 ലും പരാജയമറിയാതെ യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയിൻ ക്രോയേഷ്യക്ക് മുന്നിൽ പാടേ അടിതെറ്റിയിരുന്നു. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷം തിരിച്ചടിച്ചാണ് ക്രോയേഷ്യ യൂറോ കപ്പിലെ ചരിത്ര ആദ്യ വിജയം സ്വന്തമാക്കിയത്. ചരിത്രത്തിൽ സ്പെയിനെതിരേ ക്രൊയേഷ്യ ഒരു തവണ മാത്രമാണ് വിജയിച്ചിട്ടുള്ളത്. 1994ൽ അലൻ സുകേർ കളിച്ച കാലത്തായിരുന്നു അത്.

രണ്ടാം ഗോൾ നേടിയ ഇവാൻ പെരിസിച്ചാണ് മത്സരത്തിൽ ക്രൊയേഷ്യയുടെ ഹീറോ ആയത്. ആദ്യ പത്തു മിനിറ്റിനുള്ളിൽത്തന്നെ സ്പെയിൻ ലക്ഷ്യം കണ്ടിരുന്നു. ഏഴാം മിനിറ്റിൽ അൽവാരോ മൊറാറ്റയുടെ ഗോളിൽ ആദ്യം സ്പെയിൻ ലീഡ് നേടി. പെനാൽറ്റി ബോക്സിനുള്ളിൽ നിന്ന മൊറാറ്റ പന്ത് വലയിലേക്ക് ഉരുട്ടിയിടുകയായിരുന്നു. ക്രൊയേഷ്യൻ ഗോളി ഡാനിയൽ സുബാസിച്ചിനെയും മറികടന്ന സെസ്് ഫാബ്രിഗസ് നൽകിയ പാസിൽ നിന്നൊരു ക്ലോസ് റേഞ്ച് ഷോട്ടായിരുന്നു അത്. മൊറാറ്റയ്ക്ക് പന്ത് തട്ടിയിട്ടാൽ മാത്രം മതിയായിരുന്നു അത് കൃത്യമായിരുന്നു ഫാബ്രിഗസിന്റെ പാസ്.

പിന്നീട് സ്പെയിൻ കളിയിൽ കേമന്മാരാകാൻ ശ്രമിച്ചെങ്കിലും ക്രൊയേഷ്യയുടെ പുതിയ തന്ത്രങ്ങൾക്കു മുന്നിൽ ചിതറിപ്പോയി.

ഇടവേളയോടടുപ്പിച്ച് 45–ാം മിനിറ്റിൽ നിക്കോള കാലിനിച്ച് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു. ഇവാൻ പെരിസിച്ചിന്റെ ക്രോസിൽ തൊട്ടു കൊടുക്കേണ്ട കാര്യമേ കാലിനിച്ചിന് ഉണ്ടായിരുന്നുള്ളൂ.

72ാം മിനിറ്റിൽ അതു സംഭവിച്ചു, ക്രൊയേഷ്യയുടെ സിമെ ഫ്രസലിക്കോ ഡേവിഡ് സിൽവയെ ഫൗൾ ചെയ്തതിന് സ്പെയിനിന് അനുകൂലമായി വിധിക്കപ്പെട്ട പെനാൽറ്റിയും പാഴായതോടെ കളി ആന്റി ക്ലൈമാക്സിലേക്കു നീങ്ങി. സെർജിയോ റാമോസ് എടുത്ത കിക്ക് എടുത്തത്.


വെടിയുണ്ട കണക്കെ പായിച്ച ഷോട്ട് ഗോൾ പോസ്റ്റിനു കീഴെ വടവൃക്ഷം പോലെ തലയുയർത്തിനിന്ന ക്രൊയേഷ്യൻ ഗോളി സുബാസിച്ച് തട്ടിത്തെറിപ്പിച്ചത് സ്പെയിനിന്റെ നാശത്തിലേക്കുള്ള സുചനയായിരുന്നു. ഒടുവിൽ കളി കഴിയാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ 87–ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിന്റെ ഷോട്ട് നെറ്റ് തുളച്ച് ക്രൊയേഷ്യയുടെ ജയം ഉറപ്പിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ ക്രൊയേഷ്യ പ്രതിരോധത്തിനൊപ്പം പലമുന്നേറ്റങ്ങളും നടത്തിയിരുന്നു. ചാമ്പ്യന്മാരായ കാളക്കൂറ്റന്മാരുടെ പിഴവുകളുടെ പെരുന്നാൾ മാത്രമായിരുന്നു ബോർഡോ സ്റ്റേഡിയത്തിൽ കാണാൻ കഴിഞ്ഞത്. ഗ്രൂപ്പിൽ സ്പെയിൻ രണ്ടാം സ്‌ഥാനത്തായതോടെ പ്രീ ക്വാർട്ടറിൽ ഇറ്റലിയും സ്പെയിനും ഏറ്റുമുട്ടുമെന്നും ഉറപ്പായി. 27നാണ് മത്സരം.



<ആ>ചെക് റിപ്പബ്ലിക്കിനെ തുർക്കി മലർത്തിയടിച്ചു

<ശാഴ െൃര=/ിലംശൊമഴലെ/ഛ്വമിഠൗളമി220616.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

ഗ്രൂപ്പ് ഡിയിലെ മറ്റൊരു മൽസരത്തിൽ ചെക് റിപ്പബ്ലിക്കും തുർക്കിയും തമ്മിലുള്ള മൽസരത്തിൽ ഏകപക്ഷീയമായ രണ്ടുഗോളിന് തുർക്കി വിജയിച്ചു. കളി തുടങ്ങി പത്താം മിനിറ്റിൽ തുർക്കിയുടെ ബുരാക് യിൽമസ് ചെക്കിന്റെ വല കുലുക്കി. ആദ്യപകുതിയിൽ തന്നെ തിരിച്ചടിക്കാൻ ശ്രമിച്ച ചെക്കിന്റെ വീരന്മാർക്ക് ലക്ഷ്യം നേടാനായില്ല.

രണ്ടാം പകുതിയിലെ 65ാം മിനിറ്റിൽ ഒസാൻ തുഫാനാണ് തുർക്കിയുടെ രണ്ടാമത്തെ ഗോൾ നേടിയത്. ചെക്കിനെ തോൽപ്പിച്ചതിലൂടെ ഗ്രൂപ്പ് ഡിയിൽ മൂന്ന് പോയിന്റ് നേടിയ തുർക്കിക്ക് പ്രീ ക്വാർട്ടറിലെത്താനുള്ള അവസരം ലഭിച്ചേക്കും.

മികച്ച മൂന്നാം സ്‌ഥാനക്കാരായി തുർക്കി പ്രീ ക്വാർട്ടറിൽ ഒരുപക്ഷേ ഇടം പിടിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.