പോർച്ചുഗൽ നോക്കൗട്ടിൽ, ഐസ്്ലൻഡ് ചരിത്ര ജയത്തോടെ നോക്കൗട്ടിൽ
പോർച്ചുഗൽ നോക്കൗട്ടിൽ, ഐസ്്ലൻഡ് ചരിത്ര ജയത്തോടെ നോക്കൗട്ടിൽ
Wednesday, June 22, 2016 11:57 AM IST
പാരീസ്: യൂറോ കപ്പിലെ അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഹംഗറിക്കെതിരേ പോർച്ചുഗലിനു സമനില. തുടർച്ചയായ മൂന്നാം സമനില നേടിയ പോർച്ചുഗൽ മികച്ച മൂന്നാം സ്‌ഥാനക്കാരായി നോക്കൗട്ടി ലെത്തി. ഗ്രൂപ്പ് എഫിൽനിന്ന് ഹംഗറിയും ഐസ്്ലൻഡും നോക്കൗട്ടിലെത്തിയിട്ടുണ്ട്.

ഹംഗറിക്കെതിരായ മത്സരത്തിൽ ഇരുടീമും മൂന്നു ഗോൾ വീതം നേടി. 19–ാം മിനിറ്റിൽത്തന്നെ ഗോൾ നേടിക്കൊണ്ട് ഹംഗറി പോർച്ചുഗലിനെ ഞെട്ടിച്ചു. എന്നാൽ, പോർച്ചുഗലിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ(50,62) ഇരട്ടഗോൾ നേടി പോർച്ചുഗലിനെ മുന്നിലെത്തിച്ചു. നാനിയുടെ ഗോൾ 42–ാം മിനിറ്റിലായിരുന്നു. ഹംഗറിക്കു വേണ്ടി ബലാസ് ഡിസുഡിസക് (47,55) ഇരട്ടഗോൾ നേടി. സോൾട്ടൻ ഗെര(19)യുടെ വകയാണ് ഹംഗറിയുടെ മറ്റൊരു ഗോൾ. ഓസ്ട്രിയ, ഐസ്്ലൻഡ് തുടങ്ങിയ ടീമുകൾക്കെതിരേയും പോർച്ചുഗൽ സമനില നേടിയിരുന്നു.


യൂറോ ചരിത്രത്തിൽ ആദ്യജയം നേടിയ ഐസ്്ലൻഡ് ഒന്നിനെതിരേ രണ്ടു ഗോളിനു ഓസ്ട്രിയയെ പരാജയപ്പെടുത്തി. ഐസ്ലൻഡിനു വേണ്ടി ജോൻ ഡാഡി ബോഡ്വാർസൺ (18), അർനോർ സോറ്റോർസാറ്റ്സൺ (90) എന്നിവർ ഗോൾ നേടിയപ്പോൾ ഓസ്ട്രിയയുടെ ഗോൾ അലക്സാൻഡ്രോ സ്കൂഫ്(60) വകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.