വികാസിന് ഒളിമ്പിക് യോഗ്യത
വികാസിന് ഒളിമ്പിക് യോഗ്യത
Friday, June 24, 2016 12:21 PM IST
ബാകു: മനോജ് കുമാറിനു പിന്നാലെ വികാസ് കൃഷാനും റിയോ ഒളിമ്പിക്സിന് യോഗ്യത ഉറപ്പിച്ചു. അസർബൈജാനിലെ ബാകുവിൽ നടക്കുന്ന യോഗ്യതാ ടൂർണമെന്റിന്റെ സെമിയിൽ കടന്നതോടെയാണ് വികാസ് യോഗ്യത ഉറപ്പാക്കിയത്. കൊറിയൻ താരം ലീ ഡോങ്യൂനെ ഇടിച്ചിട്ടാണ് വികാസ് റിയോ ബർത്ത് ഉറപ്പിച്ചത്. ക്വാർട്ടർ മത്സരത്തിനിടെ ഏറ്റ പരിക്കു മൂലം സെമിയിൽ തുർക്ക്മെനിസ്‌ഥാൻ താരം അച്ചിലോവ് അസ്ലാൻബെക്കിനെതിരേ ഇറങ്ങാൻ കഴിയാഞ്ഞതിനാൽ മനോജിന്റെ നേട്ടം വെങ്കലത്തിലൊതുങ്ങി.

75 കിലോഗ്രാം വിഭാഗത്തിൽ ക്വാർട്ടറിൽ താജിക്കിസ്‌ഥാന്റെ റാക്കിമോവ് ഷക്വാക്കട്ഹോണിനെ 3–0 തകർത്ത് ഒളിമ്പിക് യോഗ്യത നേടിയ മനോജ് കുമാറിനും സെമിയിൽ അടി പതറി.യൂറോപ്യൻ ചാമ്പ്യനായ ബ്രിട്ടീഷ് താരം പാറ്റ് മക്കോർമകിനെതിരേ 0–3 എന്ന സ്കോറിനായിരുന്നു മനോജിന്റെ തോൽവി. 81 കിലോഗ്രാം വിഭാഗത്തിൽ സുമിത് സാംഗ് വാന് യോഗ്യത നേടാൻ കഴിയാഞ്ഞത് ഇന്ത്യൻ ക്യാമ്പിന് നിരാശ പകർന്നു. 49 കിലോഗ്രാം വിഭാഗത്തിന്റെ സെമിയിൽ സ്പാനിഷ് താരം കാർമോണാ ഹെരഡിയ സാമുവലിനെ പരാജയപ്പെടുത്തിയാൽ ഇന്ത്യയുടെ എൽ. ദേവേന്ദ്രോസിംഗിനും ഒളിമ്പിക് ബർത്തുറപ്പിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.