മിനി ഐപിഎൽ സെപ്റ്റംബറിൽ
മിനി ഐപിഎൽ സെപ്റ്റംബറിൽ
Friday, June 24, 2016 12:21 PM IST
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കുട്ടിപ്പതിപ്പായി മിനി ഐപിഎൽ സെപ്റ്റംബറിൽ നടത്താൻ ബിസിസിഐ തീരുമാനിച്ചു. ബിസിസിഐ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം.

വിദേശത്തായിരിക്കും ടൂർണമെന്റ് സംഘടിപ്പിക്കുക. ടൂർണമെന്റ് എല്ലാ വർഷവും സെപ്റ്റംബറിൽ സംഘടിപ്പിക്കാനാണുദ്ദേശിക്കുന്നത്. അന്തിമ തീയതിയും മത്സരഘടനയും ഉടൻ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂർ വ്യക്‌തമാക്കി. രണ്ടാഴ്ചകൊണ്ടു തീരുന്ന രീതിയിലായിരിക്കും മത്സരക്രമമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. സെപ്റ്റംബർ അവസാനത്തോടെ ദുലീപ് ട്രോഫി തുടങ്ങുന്നതാണ് ടൂർണമെന്റിന്റെ ദൈർഘ്യം കുറയ്ക്കാൻ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്. രണ്ടാഴ്ചകൊണ്ട് ടൂർണമെന്റ് വിജയകരമായി നടത്തുകയെന്നത് ഒരു വെല്ലുവിളിയാണെന്നും ഠാക്കൂർ പറയുന്നു. കൂടാതെ എത്ര ടീമുകളുണ്ടാവും, എത്ര കളിക്കാർ പങ്കെടുക്കും ആർക്കാണ് സംപ്രേഷണാവകാശം എന്നിവ സംബന്ധിച്ചും അന്തിമ തീരുമാനമെടുക്കേണ്ടതുണ്ടെന്നും ഠാക്കൂർ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.