സാൽഗോക്കറും സ്പോർട്ടിംഗും ഐ–ലീഗ് വിടുന്നു
സാൽഗോക്കറും സ്പോർട്ടിംഗും ഐ–ലീഗ് വിടുന്നു
Friday, June 24, 2016 12:21 PM IST
പനാജി: ഗോവൻ ക്ലബ്ബുകളായ സ്പോർട്ടിംഗ് ക്ലബ് ഗോവയും സാൽഗോക്കറും ദേശീയ ഫുട്ബോൾ ലീഗായ ഐ–ലീഗ് വിടുന്നതായി പ്രഖ്യാപിച്ചു. തീരുമാനം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് കനത്ത തിരിച്ചടിയാണ്. മുൻ ചാമ്പ്യന്മാരായ രണ്ടു ടീമുകളും ഒരുമിച്ച് ആലോചിച്ചാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. മറ്റൊരു ഗോവൻ ക്ലബ്ബായ ഡെംപോ ഗോവ നേരത്തേ പിന്മാറിയിരുന്നു. ഐ–ലീഗിൽ നിന്നു പിന്മാറിയെങ്കിലും ഗോവ പ്രോ–ലീഗിൽ തുടരുമെന്ന് ഇരുടീമും അറിയിച്ചിട്ടുണ്ട്. വൻ വിജയമായി മാറിയ ഇന്ത്യൻ സൂപ്പർ ലീഗിനെ 2017–18 സീസണോടെ ഒന്നാം ഡിവിഷനായി ഉയർത്താനുള്ള അസോസിയേഷന്റെ നീക്കമാണ് ഇരുടീമിന്റെയും പിന്മാറ്റത്തിനു കാരണമായതെന്നാണ് അറിയാൻ കഴിയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.