ആദ്യം ബ്രാവോ, പിന്നെ ബൗളർമാർ; ദക്ഷിണാഫ്രിക്കയെ 100 റൺസിനു കീഴടക്കി വിൻഡീസ് ഫൈനലിൽ
ആദ്യം ബ്രാവോ, പിന്നെ ബൗളർമാർ; ദക്ഷിണാഫ്രിക്കയെ 100 റൺസിനു കീഴടക്കി വിൻഡീസ് ഫൈനലിൽ
Friday, June 24, 2016 9:05 PM IST
ബാർബഡോസ്: സൂപ്പർ ടീമെന്നു പേരുകേട്ട ദക്ഷിണാഫ്രിക്കയെ ലീഗിലെ അവസാന മത്സരത്തിൽ 100 റൺസിനു കീഴടക്കി വെസ്റ്റ് ഇൻഡീസ് ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റിന്റെ ഫൈനലിൽ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ വെസ്റ്റ് ഇൻഡീസ് ഓസ്ട്രേലിയയെ നേരിടും. ജയിച്ചാൽ ഫൈനലിൽ പ്രവേശിക്കാം എന്ന നിലയിലാണ് ദക്ഷിണാഫ്രിക്കയും വിൻഡീസും അവസാന ലീഗ് മത്സരത്തിനിറങ്ങിയത്. ഡാരൻ ബ്രാവോയുടെ സെഞ്ചുറിയും തുടർന്ന് ബൗളിംഗ് നിരയുടെ മികച്ച പ്രകടനവുമാണ് വിൻഡീസ് ഉജ്വല ജയം സമ്മാനിച്ചത്. സ്കോർ: വെസ്റ്റ് ഇൻഡീസ് 49.5 ഓവറിൽ 285. ദക്ഷിണാഫ്രിക്ക 46 ഓവറിൽ 185.<യൃ><യൃ>ടോസ് നഷ്‌ടപ്പെട്ട് ക്രീസിലെത്തിയ വെസ്റ്റ് ഇൻഡീസിനായി ബ്രാവോ 103 പന്തിൽനിന്ന് നാലു സിക്സിന്റെയും 14 ഫോറിന്റെയും അകമ്പടിയോടെ 102 റൺസെടുത്തു. കിരോൺ പൊള്ളാർഡ് (71 പന്തിൽ 62), ജസൺ ഹോൾഡർ (46 പന്തിൽ 40), കാർലോസ് ബ്രാത്വെയ്റ്റ് (42 പന്തിൽ 33) എന്നിവരും വിൻഡീസ് നിരയിൽ ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു. <യൃ><യൃ>മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങൾ അത്ര സുഗമമായിരുന്നില്ല. 35 റൺസ് എടുത്ത ഫർഹാൻ ബെഹർദീനാണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. വാലറ്റത്ത് മോണി മോർക്കലും (47 പന്തിൽ 32 നോട്ടൗട്ട്) ഇമ്രാൻ താഹിറും (24 പന്തിൽ 29) വെയ്ൻ പാർണലും (58 പന്തിൽ 28) ചെറുത്തുനിന്നില്ലായിരുന്നെങ്കിൽ ദക്ഷിണാഫ്രിക്കൻ തോൽവി ഇതിലും ദയനീയമാകുമായിരുന്നു. <യൃ><യൃ>വിൻഡീസിനുവേണ്ടി ഷാനോൺ ഗബ്രിയേലും സുനിൽ നരെയ്നും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഡാരൻ ബ്രാവോയാണ് മാൻ ഓഫ് ദ മാച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.