അഞ്ജു ഖേലോ ഇന്ത്യ നിർവാഹക സമിതിയിൽ
അഞ്ജു ഖേലോ ഇന്ത്യ നിർവാഹക സമിതിയിൽ
Sunday, June 26, 2016 11:37 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിനെ കേന്ദ്ര സർക്കാരിന്റെ ഖേലോ ഇന്ത്യ പദ്ധതിയുടെ ദേശീയ നിർവാഹക സമിതി അംഗമായി നിയമിച്ചു. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്‌ഥാനം രാജിവച്ചതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ അഞ്ജുവിനു പുതിയ പദവി നൽകിയത്.

കേന്ദ്ര സ്പോർട്സ് സെക്രട്ടറി സെക്രട്ടറി രാജീവ് യാദവ് അധ്യക്ഷനായ ഏഴംഗ സമിതിയിൽ കായികരംഗത്തു നിന്ന് അഞ്ജുവിനെ കൂടാതെ ബാഡ്്മിന്റൺ ദേശീയ കോച്ച് പുല്ലേല ഗോപിചന്ദിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.


രാജ്യത്തെ കായികരംഗത്തെ അടിസ്‌ഥാന സൗകര്യ വികസനത്തിനും പഞ്ചായത്തു തലം മുതൽ കായിക താരങ്ങളെ വളർത്തിയെടുക്കുന്നതിനുമാണ് ഖേലോ ഇന്ത്യ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം നടപ്പിലാക്കുന്നത്. രാജീവ് ഗാന്ധി ഖേൽ അഭിയാൻ എന്ന പദ്ധതി അടുത്തിടെ ഖേലോ ഇന്ത്യ എന്നു പുനർനാമകരണം ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അഞ്ജു ബോബി ജോർജ് പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.