ശതാബ്ദി കോപ്പയിൽ ചിലിയുടെ തനിയാവർത്തനം; മെസി ദുരന്ത നായകൻ
ശതാബ്ദി കോപ്പയിൽ ചിലിയുടെ തനിയാവർത്തനം; മെസി ദുരന്ത നായകൻ
Sunday, June 26, 2016 10:10 PM IST
ന്യൂജേഴ്സി: ശതാബ്ദി കോപ്പയിൽ അർജന്റീനയുടെ രക്ഷകനാകാൻ മെസിക്കായില്ല. കഴിഞ്ഞ വർഷം നേടിയ കിരീടം തനിയാവർത്തനമെന്നപോലെ ചിലി നിലനിർത്തി. നിശ്ചിതസമയത്തും അധിക സമയത്തും ഗോൾ രഹിതമായ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ 4–2 ന് ചിലി സ്വന്തമാക്കി. അർജന്റീനയുടെ മെസിയും ബഗ്ലിയും പെനാൽറ്റി കിക്ക് പാഴാക്കി ദുരന്ത നായകൻമാരായി. ബ്രസീലിനു ശേഷം കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്തുന്ന രാജ്യമാണ് ചിലി.

കിരീടത്തിനായുള്ള അർജന്റീനയുടെ 23 വർഷത്തെ കാത്തിരിപ്പും മെസിയുടെ കിരീട സ്വപ്നവുമാണ് ഇത്തവണ പൊലിഞ്ഞത്. മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ 82,000 കാണികൾക്ക് മുന്നിൽ ചെമ്പട അക്ഷരാർഥത്തിൽ അർജന്റീനയെ ഞെട്ടിക്കുകയായിരുന്നു. കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്ക ടൂർണമെന്റ് ഫൈനലിലും ചിലിയോട് ഷൂട്ടൗട്ടിൽ അർജന്റീന തോറ്റിരുന്നു.


അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടു ചുവപ്പുകാർഡും അഞ്ചു മഞ്ഞക്കാർഡും കണ്ട ആദ്യ പകുതിയിൽ ഇരു ടീമിനും ഗോളൊന്നും നേടാൻ സാധിച്ചില്ല. ചിലിയുടെ മാർസെലോ ഡയസും അർജന്റീനയുടെ മാർക്കോ റോഹോയുമാണ് ആദ്യ പകുതിയിൽ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയത്. മത്സരം തുടങ്ങി 19–ാം സെക്കന്റിൽ തന്നെ ബെനേഗ തൊടുത്ത നീണ്ട ഷോട്ട് ഗോളായില്ല. 20–ാം മിനിറ്റിൽ ചിലിയൻ പ്രതിരോധത്തിൽവന്ന പിഴവ് ഹിഗ്വയിൻ ഗോളാക്കി മാറ്റാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല.

<ശാഴ െൃര=/ിലംശൊമഴലെ/ഘശീിലഹങലശൈശബ09062016.ഷുഴ മഹശഴി=ഹലളേ>28–ാം മിനിറ്റിൽ മെസിയെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞകാർഡ് കണ്ട് ഡയസ് കളത്തിനു പുറത്തായി. പത്തുപേരുമായി കളിച്ച ചിലി പിന്നീട് പ്രതിരോധത്തിലായെങ്കിലും അവർക്ക് ആശ്വസിക്കാൻ വകയായി 41–ാം മിനിറ്റിൽ അർജന്റൈൻ താരം റോഹോയ്ക്ക് ചുവപ്പു കാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നു. അർതുറോ വിതാലിനെ വീഴ്ത്തിയതിനാണ് റോഹോയ്ക്ക് പുറത്തു പോകേണ്ടിവന്നത്. എന്നാൽ ടെലിവിഷൻ റീപ്ലേയിൽ റോഹോ പന്തിലാണ് ഇടിച്ചതെന്ന് വ്യക്‌തമായിരുന്നു. ആദ്യ പകുതിയിൽ ആറു തവണയാണ് അർജൈന്റെൻ താരങ്ങൾ ചിലിയൻ മുഖത്തേക്ക് മുന്നേറ്റം നടത്തിയത്. എന്നാൽ ആദ്യ പകുതിയിൽ പന്ത് കൂടുതൽ കൈവശം വച്ചത് ചിലിയായിരുന്നു 53 ശതമാനം.


രണ്ടാം പകുതിയിൽ പ്രതിരോധത്തിലൂന്നിയാണ് ഇരു ടീമും കളിച്ചത്. 69–ാം മിനിറ്റിൽ അർജന്റീന ഹിഗ്വയിനെ വലിച്ച് സെർജിയോ അഗ്വീറോയെ ഇറക്കി. 85–ാം മിനിറ്റിൽ അഗ്വീറോയും അർജന്റീനയുടെ ഒരു തുറന്ന ഗോളവസരം നഷ്ടമാക്കി. മൂന്നു മിനിറ്റ് അധിക സമയത്തിനു മുമ്പ് ചിലിയുടെ ഒന്നാന്തരം നീക്കത്തിൽ നിന്ന് കഷ്ടിച്ചാണ് അർജന്റീന രക്ഷപ്പെട്ടത്.

നിശ്ചിത സമയത്ത് ഇരുടീമിനും ഗോൾ നേടാൻ സാധിക്കാഞ്ഞതിനെ തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക്. അധിക സമയത്തിന്റെ 20–ാം മിനിറ്റിൽ അർജന്റീന എവർ ബെനേഗയ്ക്കു പകരം ലമേലയെ ഇറക്കി. 28–ാം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്ന് മെസിയെടുത്ത കിക്ക് പ്രതിരോധ ഭിത്തിയിൽ തട്ടി പുറത്തു പോയി. ചിലിയൻ പ്രതിരോധം ശക്‌തമാക്കിയതിനെ തുടർന്ന് അധികസമയവും അവസാനിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.