ത്രിരാഷ്ട്ര ക്രിക്കറ്റ്: ഓസീസിനു കിരീടം
ത്രിരാഷ്ട്ര ക്രിക്കറ്റ്: ഓസീസിനു കിരീടം
Monday, June 27, 2016 11:35 AM IST
ബാർബഡോസ്: ത്രിരാഷ്ട്ര ക്രിക്കറ്റിന്റെ ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ 58 റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയ കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറിൽ ഒൻപത് വിക്കറ്റിന് 270 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ആതിഥേയർ 45.4 ഓവറിൽ 212 റൺസിന് പുറത്തായി.

മാത്യൂ വേഡിന്റെ അർധസെഞ്ചുറിയുടെ മികവിലാണ് ഓസീസ് മികച്ച സ്കോർ നേടിയത്. വേഡ് 57 റൺസ് നേടി. ആരോൺ ഫിഞ്ച് (47), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (46), മിച്ചൽ മാർഷ് (32) എന്നിവരും ബാറ്റിംഗിൽ തിളങ്ങി. വിൻഡീസിന് വേണ്ടി ജയിസൺ ഹോൾഡറും ഷാനോൺ ഗബ്രിയേലും രണ്ടു വീതം വിക്കറ്റുകൾ നേടി. 271 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന്റെ അഞ്ച് വിക്കറ്റ് പിഴുത പേസർ ജോഷ് ഹേസിൽവുഡാണ് പിടിച്ചുനിർത്തിയത്. മിച്ചൽ മാർഷ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. 45 റൺസ് നേടിയ ജോൺസൺ ചാൾസും 40 റൺസ് നേടിയ ദിനേശ് രാംദിനുമാണ് വിൻഡീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ മിച്ചൽ മാർഷാണ് ഫൈനലിലെ താരം. ജോഷ് ഹേസിൽവുഡ് പരമ്പരയുടെ താരമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.