സ്പെയിൻ പുറത്ത്
സ്പെയിൻ പുറത്ത്
Monday, June 27, 2016 11:48 AM IST
സാൻ ദെനി: കഴിഞ്ഞ യൂറോ കപ്പ് ഫൈനലിൽ സ്പെയിനിൽനിന്നേറ്റ തോൽവിക്ക് ഇറ്റലി പകരംവീട്ടി. നിലവിലെ ചാമ്പ്യന്മാരായ സ്പെയിനെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി ഇറ്റലി ക്വാർട്ടർ ഫൈനലിലെത്തി.

ചാമ്പ്യന്മാരായ സ്പെയിൻ പുറത്താവുകയും ചെയ്തു. ജോർജിയോ ചെല്ലിനി (31), ഗ്രാസിയാനോ പെള്ളെ (90+1) എന്നിവരാണ് ഗോൾ നേടിയത്.

ആദ്യ ഗോൾ വീണതോടെ പ്രതിരോധം ശക്‌തമാക്കിയ ഇറ്റലി ഒരിക്കൽപ്പോലും സ്പാനിഷ് താരങ്ങളുടെ അവസരങ്ങൾ തകർത്തു.

മുപ്പതിനു നടക്കുന്ന ആദ്യ ക്വാർട്ടറിൽ പോളണ്ട് പോർച്ചുഗിലിനെയും ഒന്നിന് വെയ്ൽസ്–ബെൽജിയത്തെയും രണ്ടിന് ജർമനി ഇറ്റലിയെയും നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.