ടിക്കിറ്റാലിയ തെളിയുന്നു
ടിക്കിറ്റാലിയ തെളിയുന്നു
Wednesday, June 29, 2016 11:37 AM IST
<ആ>സി.കെ. രാജേഷ്കുമാർ

<ആ>സീൻ–1.

തീയതി– 2014 ജൂൺ 14, വേദി ബ്രസീലിലെ വടക്കൻ പ്രവിശ്യയായ മനൗസിലെ അരീന ആമസോണിയ. അന്ന് ബ്രസീൽ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഇറ്റലി– ഇംഗ്ലണ്ട് പോരാട്ടം. ബ്രസീലിലെ മറ്റ് വേദികളിൽനിന്ന് വ്യത്യസ്തമായി ചൂടേറിയ സ്‌ഥലമാണ് മനൗസ്. അതുകൊണ്ടുതന്നെ ഇറ്റലിയും ഇംഗ്ലണ്ടും പോലെ തണുപ്പേറിയ രാജ്യങ്ങൾക്ക് മനൗസിലെ കാലാവസ്‌ഥയുമായി ചേർന്നുപോകാൻ ബുദ്ധിമുട്ടായിരുന്നു. ഇതു നന്നായി മനസിലാക്കിയ ഇറ്റാലിയൻ പരിശീലകൻ ചെസാറെ പ്രാൻഡെല്ലി മികച്ച മുന്നൊരുക്കവുമായായിരുന്നു ബ്രസീലിലെത്തിയത്. ട്രോപ്പിക്കൽ കാലാവസ്‌ഥയെ പ്രതിരോധിക്കാൻ കണ്ടെത്തിയ ആ ശൈലി ഇപ്പോൾ ഫുട്ബോൾ ലോകത്ത് കൂടുതലായി ചർച്ചയാവുകയാണ്. ടിക്കിറ്റാലിയ എന്നാണ് ആ ശൈലിക്ക് ഇറ്റാലിയൻ മാധ്യമങ്ങൾ നൽകിയ പേര്. യൂറോ കപ്പ് പ്ര ീക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിനെ പുറത്താക്കാൻ അസൂറികൾ അവലംബിച്ച ശൈലിയായിരുന്നു ടിക്കിറ്റാലിയ (ടിക്– ഇറ്റാലിയ). ലോകകപ്പിൽ ഇംഗ്ലണ്ടിനെ നേരിട്ട ഇറ്റലി ഈ ശൈലി വിജയകരമായി നടപ്പിലാക്കിയെങ്കിലും ഇപ്പോഴാണ് ടിക്കിറ്റാലിയ കൂടുതൽ ചർച്ചയാകുന്നത്.

അന്ന് 2–1ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ഇറ്റലിയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. ആദ്യപകുതിയിൽ 1–1നു സമനിലയിലായിരുന്ന മത്സരത്തിൽ 50–ാം മിനിറ്റിൽ മാരിയോ ബലോട്ടെല്ലി നേടിയ ഗോളിൽ ഇറ്റലി വിജയിച്ചു.

പതിവിനു വിപരീതമായി ഇറ്റലിയുടെ പാസിംഗ് ഗെയിം പരക്കെ ചർച്ചയായി. അഞ്ചു മധ്യനിരക്കാരെ ഉൾപ്പെടുത്തി 4–1–4–1 എന്ന ഫോർമേഷനിലായിരുന്നു പ്രാൻഡെല്ലി ടീമനെ ഇറക്കിയത്. പിന്നീടത് 4–1–3–1–1 എന്ന രീതിയായും മാറി. അന്റോണിയോ കൻഡ്രേവ, ക്ലൗഡിയോ മച്ചീസിയോ മാർകോ വെരാറ്റി, ആന്ദ്രെ പിർലോ, ഡാനിയേൽ ഡി റോസി എന്നിവരായിരുന്നു മധ്യനിരയിൽ കളിച്ചത്.

ഇറ്റലിയുടെ നീക്കത്തിൽ അന്ധാളിച്ച ഇംഗ്ലീഷ് പട ചൂടിനോടു തോറ്റതുപോലെ മത്സരത്തിലും പരാജയപ്പെട്ടു. വലിയ പാസുകൾ ചെയ്യുമ്പോൾ കൂടുതലായി താരങ്ങൾക്ക് ഓടേണ്ടിവരും. ഇത് ചൂടുള്ള കാലാവസ്‌ഥയിൽ അവർക്കു വിനയാകും എന്ന കാരണത്താലാണ് ഇറ്റലി മറുതന്ത്രങ്ങൾ തേടിയത്. 2013ലെ കോൺഫെഡറേഷൻസ് കപ്പിൽനിന്നു പഠിച്ച പാഠത്തിൽനിന്നായിരുന്നു പ്രാൻഡെല്ലി പുതിയ മാർഗം കണ്ടെത്തിയത്. ഇംഗ്ലണ്ടാകട്ടെ അവരുടെ പരമ്പരാഗത ശൈലിയായ 4–3–3 പിന്തുടരുകയും ചെയ്തു. വെയ്ൻ റൂണിയടക്കുള്ള ക്ഷീണിതരായ ഇംഗ്ലീഷ് താരങ്ങൾ കാലാവസ്‌ഥ അതിജീവിക്കാൻ പാടുപെട്ടു. ലോകകപ്പിനു മുമ്പ് ലക്സംബൂർഗിനെതിരായ സന്നാഹമത്സരത്തിലായിരുന്നു ആദ്യമായി ഇറ്റലി ഈ ശൈലി ആദ്യമായി പ്രയോഗിച്ചത്. 1994ൽ ഇറ്റലിക്കു യൂറോ ചാമ്പ്യൻഷിപ്പ് നേടിക്കൊടുക്കുന്നതിന്റെ മാസ്റ്റർമൈൻഡായി പ്രവർത്തിച്ച അരിഗോ സാക്കിയുടെ സഹായത്തോടെയായിരുന്നു പ്രാൻഡെല്ലിയുടെ നീക്കം. ടിക്കി ടാക്കയോടു സാമ്യമുള്ള മറ്റൊരു ശൈലിയാണ് ടിക്കിറ്റാലിയ. സ്പെയിനിൽ പോയി ബാഴ്സയടക്കമുള്ള ക്ലബ്ബുകളിൽ പ്രവർത്തിച്ചാണ് പുതിയ ശൈലി സ്വായത്തമാക്കിയത്. 2011 മുതൽ ഇറ്റലി പുതിയ ശൈലി സ്വായത്തമാക്കാൻ ശ്രമിച്ചുതുടങ്ങിയിരുന്നു. എന്നാൽ, 2012 യൂറോ കപ്പിൽ ടിക്കിടാക്ക അരങ്ങുതകർക്കുന്ന അവസ്‌ഥയിൽ ഇറ്റലിക്ക് സ്പെയിനു മുന്നിൽ അടിയറപറയുകയേ മാർഗമുണ്ടായിരുന്നുള്ളൂ.

<ആ>പാസുകളുടെ എണ്ണവും കൃത്യതയും കൂടി

<ശാഴ െൃര=/ിലംശൊമഴലെ/ഴൃമുവ290616.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ആദ്യപകുതിയിൽ 64.8 ശതമാനം ബോൾ പൊസഷനും ഇറ്റലിയുടെ പക്കലായിരുന്നു. മത്സരത്തിൽ ആകെ 56 ശതമാനവും. 93.2 ശതമാനം പാസുകളും കൃത്യതയാർന്നതായി. 1966ൽ കൃത്യതാ പരിശോധന വന്നതിനുശേഷം ആദ്യമായായിരുന്നു ഒരു ടീം ഇത്രമികച്ച രീതിയിൽ പാസുകൾ കൈകാര്യം ചെയ്തത്. 1986ൽ ഉറുഗ്വെയ്ക്കെതിരേ ഡെന്മാർക്ക് നേടിയ 92.7 ശതമാനമാണ് അതിനുമുമ്പുള്ള റിക്കാർഡ്. ഫിഫയുടെ കണ്ക്കനുസരിച്ച് 89 ശതമാനം പാസുകളും ഫലപ്രദമായി പൂർത്തിയാക്കി. ഇംഗ്ലണ്ടിനെതിരേ 554 പാസുകളാണ് ഇറ്റലി കൃത്യമായി പൂർത്തിയാക്കിയത്.


ഇതിന്റെ പ്രധാന കാരണം പ്രാൻഡെല്ലിയുടെ ശൈലീമാറ്റമായിരുന്നു. ലോംഗ് പാസുകളും അമിത പ്രതിരോധവും ഒഴിവാക്കി ചെറിയ പാസുകളിലൂടെ മധ്യനിരയെ ലൈവാക്കിയതായിരുന്നു ഇതിനു പ്രധാന കാരണം.

<ആ>സീൻ–2

തീയതി– 2016 ജൂൺ 27. വേദി, ഫ്രാൻസിലെ സാൻദെനി. യൂറോ കപ്പിൽ ഇറ്റലി– സ്പെയിൻ പ്രീക്വാർട്ടർ മത്സരം നടക്കുന്നു. സ്പെയിൻ ലോക ഫുട്ബോളിൽ പരിചയപ്പെടുത്തിയ ടിക്കി–ടാക്കയ്ക്കു ബദലായി ടിക്കിറ്റാലിയ അതിന്റെ പൂർണപ്രാഭവത്തോടെ അവതരിക്കുകയായിരുന്നു. പരമ്പരാഗത ശൈലിവിട്ട് ഇറ്റലി തകർത്തു കളിച്ചു.

ചിലപ്പോൾ ചെറിയ പാസുകളിലൂടെ മധ്യനിര അടക്കിവാണു. കൗണ്ടർ അറ്റാക്കിംഗിനു പകരം നേരിട്ടുള്ള അറ്റാക്കിനു പ്രാധാന്യം നൽകി. നാലു വർഷത്തെ കാത്തിരിപ്പിനുശേഷം ടിക്കി ടാക്കയെ അപ്രസക്‌തമാക്കിക്കൊണ്ട് ടിക്കിറ്റാലിയ സ്പെയിനിനു മേൽ വിജയം സ്വന്തമാക്കി. പ്രീക്വാർട്ടറിൽ 2–0നായിരുന്നു ഇറ്റലിയുടെ വിജയം. പ്രാൻഡെല്ലി നടപ്പിലാക്കിത്തുടങ്ങിയ ടിക്കിറ്റാലിയയുടെ മികച്ച പ്രയോക്‌താവായി ഇപ്പോഴത്തെ പരീശലകൻ അന്റോണിയോ കോൺടെ മാറിക്കഴിഞ്ഞു. ക്വാർട്ടറിൽ ജർമനിയെ നേരിടുന്ന ഇറ്റലിക്ക് പുതിയ ശൈലി ഗുണകരമാകുമെന്നു പ്രതീക്ഷിക്കാം.

<ആ>എന്താണ് ടിക്കിറ്റാലിയ?

ടിക്കി ടാക്കയുടെ വകഭേദമാണ് ടിക്കിറ്റാലിയയും. പ്രതിരോധംമുതൽ ആക്രമണം വരെ ചെറിയ പാസുകളിലൂടെ സമ്പൂർണമായി മുന്നേറുന്ന ആകർഷകമായ ശൈലിയായിരുന്നു ടിക്കി ടാക്ക. ടിക്കിറ്റാലിയയിലേക്കു വന്നാൽ ചെറിയ ഒരു മാറ്റം മാത്രം. മധ്യനിരയ്ക്ക് പ്രാമുഖ്യം കൂടുന്നു. മുന്നേറ്റം ചെറിയ പാസുകളിലൂടെ തന്നെ. പ്രതിരോധക്കോട്ട തീർത്ത് തക്കം കിട്ടിയാൽ കൗണ്ടർഅറ്റാക്ക് നടത്തുന്ന ശൈലിയാണ് പരമ്പരാഗത അസൂറിയൻ രീതി. ഇരുവിംഗുകൾക്കൊപ്പം സ്ട്രൈക്കറും മുന്നേറി പ്രത്യാക്രമണം നടത്തും. എന്നാൽ, പുതിയ ഇറ്റലി ആക്രമണഫുട്ബോളിനു പ്രാമുഖ്യം നൽകുകയാണ്.

മധ്യനിരയിലെ പാസിംഗ് ഗെയിം ചടുലതയോടെ നടത്തുന്ന ഇറ്റലിയെയാണ് സ്പെയിനെതിരേ കണ്ടത്. പന്ത് കൂടുതൽ സമയം കൈവശം വയ്ക്കുന്നതിലൂടെ എതിരാളകിളെ സമ്മർദത്തിലാക്കുന്നതിനൊപ്പം എതിർടീം കളിക്കാരെ വേഗത്തിൽ ആകർഷിക്കാനും സാധിക്കുന്നു. അപ്പോൾ എതിർനിരയിൽ സംജാതമാകുന്ന വിള്ളലിലൂടെ സമർഥമായി മുന്നേറുകയും ചെയ്യാം. പ്രതിരോധത്തിൽ വലിയ കുറവുവരുന്നുമില്ല എന്നതാണ് പ്രത്യേകത. നാലുപേരും ഗോൾ കീപ്പർ ബഫണും അവിടെത്തന്നെയുണ്ട്്. നേടുന്ന ഗോളിന്റെ എണ്ണം കുറവാണെങ്കിലും വിജയിക്കാനാകുന്നു അവർക്ക്. ബഫണിന്റെ കൈകൾ ചോരുന്നുമില്ല. ഒരു ഗോളാണ് ഈ യൂറോകപ്പിൽ ബഫൺ വഴങ്ങിയത്. ഇറ്റലി ഇതുവരെ നേടിയ ഗോളാകട്ടെ അഞ്ചും. പൂർത്തിയാക്കിയ പാസുകളുടെ എണ്ണം അദ്ഭുതപ്പെടുത്തും. 1629!.

സ്പെയിനിനെ പരാജയപ്പെടുത്തിയതിനു പിന്നിൽ ടിക്കിറ്റാലിയ മാത്രമല്ല എന്നും വാദിക്കുന്നവരുണ്ട്. മാനസികമായ ഒരു മേൽക്കോയ്മ അവർക്കുണ്ടെന്ന് മുൻകാല കണക്കുകൾ തന്നെ തെളിവാണ്. എന്തായാലും ടിക്കിറ്റാലിയയുടെ സമ്പൂർണ വിജയം അവകാശപ്പെടണമെങ്കിൽ അടുത്ത മത്സരത്തിൽ ഇറ്റലി ജർമനിയെ പരാജയപ്പെടുത്തണം. എല്ലാത്തിലുമുപരി യൂറോ കപ്പ് ഇറ്റലി സ്വന്തമാക്കുകയും ചെയ്താൽ ടിക്കിറ്റാലിയ ലോക ഫുട്ബോളിൽ കിരീടമണിയുമെന്നുറപ്പ്. കോണ്ടെ അതുവഴി ലോക ഫുട്ബോളിന്റെ നെറുകയിലുമെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.