വിംബിൾഡൺ: ജോക്കോവിച്ച് മൂന്നാം റൗണ്ടണ്ടിൽ
വിംബിൾഡൺ: ജോക്കോവിച്ച് മൂന്നാം റൗണ്ടണ്ടിൽ
Thursday, June 30, 2016 12:13 PM IST
ലണ്ടൻ: ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ച് വിംബിൾഡൻ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടണ്ടിൽ കടന്നു. ഫ്രഞ്ച് താരം അഡ്രിയാൻ മന്നാറിയോയ്ക്കെതിരേ 6–4, 6–3, 7–6 എന്ന സ്കോറിനായിരുന്നു സെർബിയൻ താരത്തിന്റെ വിജയം. മുൻ ചാമ്പ്യൻ റോജർ ഫെഡറർ മാർക്കസ് വില്ലിസിനെ 6–0, 6–3, 6–4ന് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി. ആൻഡി മുറേ, ഡൊമിനിക് ടീം തുടങ്ങിയ പ്രമുഖരും ആദ്യറൗണ്ടണ്ടിൽ വിജയം കണ്ടു. എന്നാൽ സ്പാനിഷ് താരം ഡേവിഡ് ഫെററിന്റെ പുറത്താകൽ അപ്രതീക്ഷിതമായി. ഫ്രഞ്ചുതാരം നിക്കോളാസ് മഹൂട്ടിനോട് നേരിട്ടുസെറ്റുകൾക്കായിരുന്നു ഫെററിന്റെ പരാജയം. വനിതാ വിഭാഗത്തിൽ വീനസ് വില്യംസ് മൂന്നാം റൗണ്ടണ്ടിലെത്തി. സ്വന്തം നാട്ടുകാരി മരിയ സക്കാരിക്കെതിരേ 7–5, 4–6, 6–3 എന്ന സ്കോറിനായിരുന്നു വീനസിന്റെ ജയം. സെറീനയുൾപ്പെടെയുള്ള മുൻനിരതാരങ്ങൾ ആദ്യ റൗണ്ടിൽ വിജയിച്ചു. സ്വിസ് താരം ആംറ സാദിക്കോവിക്കിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സെറീന തകർത്തു വിട്ടത് സ്കോർ 6–2,6–4.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.