ആരാകും പുതിയ മെസിയും റൊണാൾഡോയും?
Thursday, June 30, 2016 12:13 PM IST
ഏതൊരു വലിയ ടൂർണമെന്റും പുരോഗമിക്കുമ്പോൾ ആ ടൂർണമെന്റിലൂടെ പ്രശസ്തരാകുന്ന യുവതാരങ്ങളുണ്ട്. യൂറോ കപ്പ് ഫ്രാൻസിൽ അരങ്ങുതകർക്കുമ്പോൾ വരുംകാല മെസിമാരും റൊണാൾഡോമാരുമാകാൻ കെല്പുള്ള യുവതുർക്കികളെന്നു വിലയിരുത്തപ്പെടുന്നവരെ പരിചയപ്പെടാം. ഡെലി അിലി, അന്റോണി മാർഷ്യൽ, ആൻഡി കോറിക്, റെനെറ്റോ സാഞ്ചസ് യൂറോ2016ൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന പയ്യന്മാരുടെ നിര അവസാനിക്കുന്നില്ല. യൂറോ കഴിയുമ്പോഴേക്കും ഇവരിൽ പലരുടെയും ഡിമാൻഡ് പതിന്മടങ്ങാകുമെന്നു സംശയമില്ല.

<ആ>1. ആൻഡി കോറിക്, ക്രൊയേഷ്യ’’

<ശാഴ െൃര=/ിലംശൊമഴലെ/അിലേരീൃശര300616.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

ക്രൊയേഷ്യൻ ‘മെസി’, ഈ അപരനാമത്തിൽതന്നെയുണ്ട് എല്ലാം. അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഈ പത്തൊമ്പതുകാരൻ നിലവിൽ ക്രോയേഷ്യൻ ക്ലബ് ഡൈനാമോ സഗ്രെബിന്റെ കളിക്കാരനാണ്. മരിയോ ഗോഡ്സേയ്ക്കൊപ്പം കോറിക്കിനേക്കൂടി പാളയത്തിലെത്തിക്കാൻ ലിവർപൂൾ ശ്രമിക്കുന്നുണ്ടെന്നാണ് വാർത്ത. കൂടാതെ മാഞ്ചസ്റ്റർ സിറ്റിയുമായും ബയേൺ മ്യൂണിക്കുമായും ചർച്ചകൾ നടത്തിയതായി കോറിക് തന്നെ പറയുന്നു. യൂറോപ്പാ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്ന ബഹുമതിയും കോറിക്കിന്റെ പേരിൽത്തന്നെയാണ്.

<ആ>2. എംറേ മോർ, തുർക്കി

<ശാഴ െൃര=/ിലംശൊമഴലെ/ലാൃലാീൃ300616.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ വിംഗറായ മോറിൽ നിന്നും തുർക്കി വളരെയധികം പ്രതീക്ഷിക്കുന്നുണ്ട്. പതിനെട്ടുകാരനായ താരത്തെ തുർക്കിഷ് മെസി എന്നാണ് വിളിക്കുന്നതു പോലും. ശ്രദ്ധേയനായ യുവതാരം ഒസാൻ തൂഫാൻ ടീമിലില്ലാത്തതിനാൽ ഏവരുടെയും ശ്രദ്ധ മോറിന്റെ പ്രകടനത്തിലായിരിക്കും. ആദ്യമത്സരങ്ങളിൽ മികച്ച മുന്നേറ്റങ്ങൾ നടത്താൻ ഈ താരത്തിനായിരുന്നു. ഡാനിഷ് ക്ലബ് നോർഷീലാനിൽ നിന്നാണ് മോർ ബൊറൂസിയയിൽ എത്തുന്നത്. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുൾപ്പെടെയുള്ള ക്ലബ്ബുകളും മുമ്പ് മോറിനെ റാഞ്ചാൻ നോക്കിയിരുന്നു. വിംഗുകളിലൂടെ അതിവേഗം പാഞ്ഞുകയറാനും ദിശ വ്യത്യാസപ്പെടുത്താതെ ഡ്രിബിൾ ചെയ്തു മുന്നേറാനുമുള്ള കഴിവ് മോറിനെ വേറിട്ടു നിർത്തുന്നു.

<ആ>3. ലുഡ്വിഗ് ഓഗസ്റ്റിൻസൺ, സ്വീഡൻ

<ശാഴ െൃര=/ിലംശൊമഴലെ/ഹൗറംശഴ300616.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

കഴിഞ്ഞ വർഷം നടന്ന അണ്ടർ–21 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് സ്വീഡന് നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച താരങ്ങളിലൊരാളാണ് ഈ ഇരുപത്തിരണ്ടുകാരൻ. പോർച്ചുഗലിനെതിരായ ഫൈനലിൽ അവസാന പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ടീമിന്റെ വിജയത്തിൽ നിർണായകമായി. നിലവിൽ ഡാനിഷ് ക്ലബ് എഫ്സി കോപ്പൻ ഹേഗന്റെ താരമാണ് ലെഫ്റ്റ്ബാക്ക് പൊസിഷനിൽ കളിക്കുന്ന ഓഗസ്റ്റിൻസൺ. ലിവർപൂളുമായി ചേർത്ത് താരത്തിന്റെ പേര് പറഞ്ഞു കേട്ടിരുന്നു. സ്വീഡിഷ് നിരയിൽ ഇബ്രാഹിമോവിച്ചിനൊപ്പം പന്തുതട്ടുന്ന ഓഗസറ്റിൻസൺ മികച്ച പ്രതിരോധതാരമാണെന്ന് കഴിഞ്ഞ മത്സരങ്ങളിൽ തെളിയിച്ചു കഴിഞ്ഞു.

<ആ>4. അർക്കാഡിയൂഷ് മിലിക്, പോളണ്ട്

<ശാഴ െൃര=/ിലംശൊമഴലെ/ാശഹശസ300616.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

യോഗ്യതാ മത്സരങ്ങളിൽ ആറു ഗോളുകൾ നേടിയ ഇരുപത്തിരണ്ടുകാരനായ പോളിഷ് സ്ട്രൈക്കർ അത്രതന്നെ ഗോളുകൾക്കു വഴിയൊരുക്കുകയും ചെയ്തു. ദേശീയ ടീം ഹീറോ റോബർട്ട് ലെവൻഡോസ്കി യോഗ്യതാ മത്സരങ്ങളിൽ അടിച്ചുകൂട്ടിയ ഗോളുകളിൽ നാലെണ്ണത്തിനു വഴിവച്ചത് മിലിക്കായിരുന്നു. വിളിപ്പേരു തന്നെ അടുത്ത ലെവൻഡോസ്കി എന്നാണ്. നിലവിൽ ഡച്ച് ക്ലബ് അയാക്സിന്റെ താരമാണ് മിലിക്.


ലെവൻഡോസ്കിക്കൊപ്പം മുന്നേറ്റനിരയിൽ എതിരാളികളെ ഭീതിപ്പെടുത്തുന്ന താരമായി മിലിക് മാറിക്കഴിഞ്ഞു. ജർമനിക്കെതിരായ മത്സരത്തിൽ നാമതു കണ്ടതാണ്. ഗോളടിക്കുന്നതിലുപരി ഗോളടിപ്പിക്കാനാണ് മിലിക്കിന് ഇഷ്‌ടം.

<ആ>5. ഡാനിലോ പെരേര, പോർച്ചുഗൽ

<ശാഴ െൃര=/ിലംശൊമഴലെ/റമിശഹീ300616.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

ഡിഫൻസീവ് മിഡ്ഫീൽഡറായ പെരേര പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോയിലെ കരുത്തനാണ്. അടുത്ത സീസണിൽ ഈ 24കാരൻ ആർസണലിൽ എത്താനുള്ള സാധ്യത കൂടുതലാണ്. ബെൻഫിക്കയിൽ കളി തുടങ്ങിയ താരം പിന്നീട് മാരിടിമോയിലേക്ക് കൂടുമാറി അവിടെ നിന്ന് ഈ സീസണിൽ പോർട്ടോയിലെത്തി. ഡിഫൻസീവ് മിഡ്ഫീൽഡിൽ വില്യം കാർവാലോയ്ക്കൊപ്പം കളി മെനയുന്ന പെരേരയുടെ പ്രകടനം വരും കാലങ്ങളിൽ പോർച്ചുഗലിനു കരുത്താകും. യൂറോയിൽ അസാധാരണ പ്രകടനമൊന്നും ഇദ്ദേഹത്തിൽനിന്നുണ്ടായില്ലെങ്കിലും ഡാനിലോ ശ്രദ്ധ നേടിക്കഴിഞ്ഞു.

<ആ>6. ബ്രീൽ എംബോളോ, സ്വിറ്റ്സർലൻഡ്

<ശാഴ െൃര=/ിലംശൊമഴലെ/യൃലലഹ300616.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

വേഗതയും കരുത്തും ഒരു കൗമാരക്കാരനിൽ സമ്മേളിക്കുന്നതിന്റെ പുതിയ നിർവചനമാണ് ബ്രീൽ എംബോളോ. എഫ്സി ബാസലിന്റെ മുന്നേറ്റനിരക്കാനാണ് ബ്രീൽ. ഈ സീസണിൽ ബാസലിനു വേണ്ടി 13 ഗോളുകളാണ് കാമറൂണിൽ ജനിച്ച ഈ പത്തൊമ്പതുകാരൻ നേടിയത്. ലീഗിൽ കിരീടമുയർത്താൻ ബാസലിനെ സഹായിച്ചതും ഈ പ്രകടനം തന്നെ. ബ്രീൽ കളിക്കുന്നതു കാണുമ്പോൾ തന്നെ തന്റെ ഹൃദയത്തിൽ സന്തോഷം തുളുമ്പുമെന്നാണ് ക്ലബ്ബിന്റെ ക്യാപ്റ്റൻ മാർക്കോ സ്റ്റെല്ലാർ പറയുന്നത്. അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ ഏതെങ്കിലും ക്ലബ്ബിൽ ബ്രീലിനെ കണ്ടാൽ അദ്ഭുതപ്പെടേണ്ടതില്ല.

<ആ>7. മിഷി ബാത്ഷുവായി, ബെൽജിയം

<ശാഴ െൃര=/ിലംശൊമഴലെ/യമേവൌ300616.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

നിലവിൽ ലീഗ് വണിൽ മാഴ്സേയുടെ കളിക്കാരനാണ് ഈ 22കാരൻ. ഫ്രാൻസിൽ കളിച്ചു പരിചയമുള്ള ബാത്ഷുവായി ഇതിനോടകം നിർണായക നീക്കങ്ങൾ നടത്തി ബെൽജിയം നിരയിൽ ശ്രദ്ധേയനായിക്കഴിഞ്ഞു. മികച്ച ഫിനിഷറായി അറിയപ്പെടുന്ന ബെൽജിയം താരം ലീഗ് വണിൽ ഈ സീസണിൽ 17 ഗോളുകളാണ് നേടിയത്. മാഴ്സെയുടെ മുൻ ഗോളടിയന്ത്രം ദിദിയർ ദ്രോഗ്ബെയുമായാണ് ആരാധകർ മിഷിയെ താരതമ്യപ്പെടുത്തുന്നത്.

<ആ>8. റെനറ്റോ സാഞ്ചസ്, പോർച്ചുഗൽ

<ശാഴ െൃര=/ിലംശൊമഴലെ/ൃലിമേീ300616.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

ഈ യൂറോയിൽ കളിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് സാഞ്ചസ്. ബെൻഫിക്കയിൽനിന്നും ആറു കോടി പൗണ്ട് നൽകിയാണ് ബയേൺ പതിനെട്ടുകാരനായ മിഡ്ഫീൽഡറെ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്കും സാഞ്ചസിൽ കണ്ണുണ്ടായിരുന്നു. മിഡ്ഫീൽഡിലെ മൊത്തം ഊർജവും ഉൾകൊണ്ട് കളിക്കും എന്നതാണ് സാഞ്ചസിന്റെ പ്രത്യേകത. എന്നാൽ, മികച്ച കഴിവുണ്ടായിട്ടും ഈ യൂറോയിൽ ഇതുവരെ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാഞ്ചസിനായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.