ഇബ്ര യുണൈറ്റഡിൽ
ഇബ്ര യുണൈറ്റഡിൽ
Friday, July 1, 2016 12:40 PM IST
ലണ്ടൻ: സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിൽ. തന്റെ ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെയാണ് ഇബ്ര ഇക്കാര്യം അറിയിച്ചത്. 34 വയസുകാരനായ ഇബ്രയുടെ കരിയറിലെ എട്ടാമത്തെ ക്ലബ്ബായിരിക്കും യുണൈറ്റഡ്. യൂറോ കപ്പിനു ശേഷം രാജ്യാന്തര ഫുട്ബോളിൽനിന്നും ഇബ്രാഹിമോവിച്ച് വിരമിച്ചിരുന്നു.

ലോകത്തെ മികച്ച സ്ട്രൈക്കർമാരിലൊരാളായാണ് ഇബ്ര വിലയിരുത്തപ്പെടുന്നത്. സ്വീഡനുവേണ്ടി 62 അന്താരാഷ്ര്‌ട ഗോൾ നേടിയ ഇബ്രാഹിമോവിച്ച് നിലവിൽ പിഎസ്ജി താരമാണ്. പിഎസ്ജിയുടെ കുന്തമുനയായിരുന്ന ഇബ്ര ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളതും പിഎസ്ജിക്കു വേണ്ടി തന്നെ.


സ്വീഡനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും മറ്റാരുമല്ല. 116 മത്സരങ്ങൾ സ്വീഡനു വേണ്ടി കളിച്ചിട്ടുള്ള ഇബ്ര ആന്ദ്രെ സ്വെൻസണിനു(148) താഴെ രണ്ടാമതാണ്. ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുന്നതോടെ വെയ്ൻ റൂണി– ഇബ്ര കൂക്കുകെട്ടിനാകും ഓൾഡ് ട്രാഫോർഡ് സാക്ഷ്യം വഹിക്കുക. ജർമൻ താരം ഡക്സ്ലറും യുണൈറ്റഡിലെത്തും. ഹൊസെ മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന യുണൈറ്റഡ് ഇത്തവണ അദ്ഭുതങ്ങൾ കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.