വില്യംസ് സഹോദരിമാർ നയിക്കും
വില്യംസ് സഹോദരിമാർ നയിക്കും
Sunday, July 17, 2016 11:10 AM IST
ലോസ് ആഞ്ചലസ്: ഒളിമ്പിക്സിന് അമേരിക്കയുടെ ടെന്നീസ് ടീമിനെ വില്യംസ് സഹോദരിമാരും ബ്രയാൻ സഹോദരന്മാരും നയിക്കും. ഒളിമ്പിക് വനിത ഡബിൾസിൽ സെറീന–വീനസ് സഖ്യം നാലാം സ്വർണമാണ് തേടുന്നത്. 2000, 2008, 2012 വർഷങ്ങളിൽ വില്യംസ് സഹോദരിമാർക്കായിരുന്നു സ്വർണം. 2000ൽ വീനസും 2012 സെറീനയും സിംഗിൾസിൽ സ്വർണ മെഡൽ അണിഞ്ഞു.

സിംഗിൾസിലെ നിലവിലെ ചാമ്പ്യനും സെറീനയാണ്. മാഡിസൺ കെയ്സ്, സോളൻ സ്റ്റീഫൻസ് എന്നിവർ സിംഗിൾസിലും ബെഥനി മാറ്റെക്സാൻഡ്സും കോകോ വാൻഡെവെയും ഡബിൾസിലും ഒളിമ്പിക്സിൽ ഇറങ്ങുന്നുണ്ട്. മറ്റൊരു പ്രതീക്ഷകളായ ബോബ്–മൈക്ക് ബ്രയാൻ സഹോദരന്മാരും നിലവിലെ ചാമ്പ്യന്മാരും ലോക ഒന്നാം നമ്പരുമാണ്.


സ്റ്റീവ് ജോൺസൺ, ജാക് സോക്, ഡെനീസ് കുഡ്ല, ബ്രിയൻ ബേക്കർ എന്നിവർ സിംഗിൾസിലാണ് ഇറങ്ങുക. ജോൺസണും സോക്കും ഡബിൾസിൽ സഖ്യമാകുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.