ഷിറാസും ജിനീബും ഇന്ത്യൻ ടീമിൽ
ഷിറാസും ജിനീബും ഇന്ത്യൻ ടീമിൽ
Sunday, July 17, 2016 11:10 AM IST
കോട്ടയം: ഫിബ അണ്ടർ 18 ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യയുടെ പുരുഷ ബാസ്കറ്റ്ബോൾ ടീമിൽ മാന്നാനം സെന്റ് എഫ്രേംസിലെ മുഹമ്മദ് ഷിറാസും കൊരട്ടി ലിറ്റിൽ ഫ്ളവർ എച്ച്എസ്എസിലെ ജിനീബ് ബെന്നിയും ഇടം നേടി. 22 മുതൽ 31 വരെ ഇറാനിലെ ടെഹ്റാനിലാണ് ചാമ്പ്യൻഷിപ്പ്. ജക്കാർത്തയിൽ നടന്ന അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ ഷിറാസ് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 22ന് ഇന്ത്യയുടെ ആദ്യമത്സരത്തിൽ തായ്ലൻഡിനെ നേരിടും. 12 രാജ്യങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ആറു ടീം വീതമുള്ള രണ്ടു ഗ്രൂപ്പുകളിലാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് എയിൽ ചൈന, ചൈനീസ് തായ്പേയി, ഫിലിപ്പീൻസ്, ഇറാക്ക്, തായ്ലൻഡ് എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യ. ചൈനയാണ് നിലവിലെ ചാമ്പ്യന്മാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.