ലോർഡ്സിൽ പാക്കിസ്‌ഥാനു വിജയം
ലോർഡ്സിൽ പാക്കിസ്‌ഥാനു വിജയം
Sunday, July 17, 2016 11:10 AM IST
ലണ്ടൻ: ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്‌ഥാനു 75 റൺസ് വിജയം. പത്തു വിക്കറ്റ് വീഴ്ത്തിയ യാസിർ ഷായാണു ഒന്നാം ടെസ്റ്റിൽ സന്ദർശകർക്കു വിജയമൊരുക്കിയത്. 283 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 215ൽ പുറത്തായി. വിൻസ്(42), ബല്ലാൻസ്(43), ബെയർസ്റ്റോ(48) എന്നിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മൂന്നു വിക്കറ്റ് നേടിയ രഹത് അലിയാണ് ഇംഗ്ലണ്ടിന്റെ മുൻനിരയെ തകർത്തത്.

66 വർഷത്തിനു ശേഷം ആദ്യമായാണു ലോർഡ്സിൽ സന്ദർശക ടീമിന്റെ സ്പിൻ ബൗളർ പത്തു വിക്കറ്റ് വീഴ്ത്തുന്നത്. വെസ്റ്റ് ഇൻഡീസിന്റെ സോണി രമാധിൻ മാത്രമാണു യാസിർ ഷായ്ക്കു മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.


ഒന്നാം ഇന്നിംഗ്സിൽ പാക്കിസ്‌ഥാൻ 339 റൺസാണെടുത്തത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 272 റൺസിനു പുറത്തായി. പാക്കിസ്‌ഥാൻ രണ്ടാം ഇന്നിംഗ്സിൽ 215 റൺസിനു പുറത്തായി. ഇംഗ്ലണ്ടിനുവേണ്ടി ക്രിസ് വോക്സ് 11 വിക്കറ്റ് വീഴ്ത്തി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.