ഇന്ത്യൻ ടീമിനു ഹൃദ്യമായ യാത്രയയപ്പ്
ഇന്ത്യൻ ടീമിനു ഹൃദ്യമായ യാത്രയയപ്പ്
Monday, July 18, 2016 12:18 PM IST
ന്യൂഡൽഹി: ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇ ന്ത്യൻ അത്ലറ്റുകൾക്ക് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ യാത്രയയപ്പ്. 20 അത്ലറ്റുകളാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്ത്യയുടെ ഒളിമ്പിക് അംബാസഡർമാരായ സൽമാൻ ഖാനും എ.ആർ. റഹ്മാനും ചടങ്ങിൽ പങ്കെടുത്തു.

ചരിത്രത്തിൽ ഏറ്റവും വലിയ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് റിയോയിലെത്തുന്നത്. 54 വനിതകളുൾപ്പെടെ 121 അത്ലറ്റുകളടങ്ങുന്നതാണ് ഇന്ത്യൻ സംഘം. ഇന്ത്യയുടെ അമ്പെയ്ത്ത് ടീം നേരത്തെ റിയോയിൽ എത്തിയിരുന്നു. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മേത്ത, സ്പോർട്സ് സെക്രട്ടറി രാജീവ് യാദവ് തുടങ്ങിയവരും കായക താരങ്ങളായ സാനിയ മിർസ, പി.വി. സിന്ദു, സന്ദീപ് തോമർ തുടങ്ങിയവരും യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.