കാത്തി പെറിയുടെ ഒളിമ്പിക്സ് ആൽബം റൈസ് പുറത്തിറങ്ങി
കാത്തി പെറിയുടെ ഒളിമ്പിക്സ് ആൽബം റൈസ് പുറത്തിറങ്ങി
Monday, July 18, 2016 12:18 PM IST
ന്യൂയോർക്ക്: പോപ് സ്റ്റാർ കാത്തി പെറിയുടെ ഒളിമ്പിക്സ് ആൽബം റൈസ് പുറത്തിറങ്ങി. റിയോ ഒളിമ്പിക്സ് വേദിയിലും പെറിയുടെ റൈസ് മുഴങ്ങും. ലോകത്താകമാനം ഇരുപതിനായിരത്തോളം തിയറ്ററുകളിലാണ് കാത്തിയുടെ റൈസ് റിലീസ് ചെയ്തത്. ലോകത്തെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും അണിനിരക്കുന്ന റൈസ് വൻതരംഗമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തനിക്കുവലിയ പ്രതീക്ഷയാണ് റൈസിലുള്ളതെന്നു കാത്തി പെറി പറഞ്ഞു. റൈസിലെ ഗാനം തന്റെ മനസിൽ വർഷങ്ങൾക്കു മുമ്പേ രൂപപ്പെട്ടതാണ്. അത് ഇന്നു സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. വലിയ സന്തോഷമുള്ള ദിവസമാണ്. ഈ ഗാനം തീർച്ചയായും താരങ്ങളെ ഉത്തേജിപ്പിക്കുമെന്നു ഞാൻ കരുതുന്നു. അവർക്കു മികച്ച പ്രകടനം നടത്താൻ എന്റെ ഗാനത്തിനു കഴിഞ്ഞാൽ അതിൽപ്പരം സന്തോഷം ഗായിക എന്ന നിലിയിൽ എന്താണുള്ളത് –കാത്തി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.