കോഹ്ലിക്കും കൂട്ടർക്കും സച്ചിന്റെ പ്രശംസ
കോഹ്ലിക്കും കൂട്ടർക്കും സച്ചിന്റെ പ്രശംസ
Monday, July 25, 2016 11:09 AM IST
ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരേ മിന്നും ജയം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് സച്ചിൻ ടീമിനെയും, നായകൻ വിരാട് കോഹ്ലി, കോച്ച് അനിൽ കുംബ്ലെ, ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ തിളങ്ങിയ രവിചന്ദ്രൻ അശ്വിൻ എന്നിവരെ അനുമോദിച്ചത്.

നായകനെന്ന നിലയിൽ കോഹ്ലിക്കും മികച്ച പ്രകടനം പുറത്തെടുത്ത അശ്വിനും അഭിനന്ദനങ്ങൾ എന്നു കുറിച്ച സച്ചിൻ കോച്ചായുള്ള കുംബ്ലെയുടെ തുടക്കം മികച്ചതായെന്നുമാണ് ട്വീറ്റ് ചെയ്തത്.

കളിയുടെ സമസ്ത മേഖലയിലും മികച്ചു നിന്ന ടീം ഇന്ത്യ, ഇന്നിംഗ്സിനും 92 റൺസിനും വിൻഡീസിനെ അടിയറവു പറയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.