റഷ്യയുടെ റിയോ പങ്കാളിത്തം: എതിർപ്പ് ഏറുന്നു
റഷ്യയുടെ റിയോ പങ്കാളിത്തം: എതിർപ്പ് ഏറുന്നു
Monday, July 25, 2016 11:09 AM IST
ലോസാൻ: റഷ്യക്കു റിയോ ഒളിമ്പിക്സിൽ ഭാഗികമായി പങ്കെടുക്കാൻ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അനുമതി ലഭിച്ചതോടെ ലോകം കായിക രംഗം രണ്ടു തട്ടിലായി. ഉത്തേജകമരുന്ന് ഉപയോഗിച്ചതിലൂടെ കായികലോകത്തെ വഞ്ചിച്ച റഷ്യയെ പൂർണമായും വിലക്കണമെന്ന് ഒരു കൂട്ടർ വാദിക്കുന്നു. എന്നാൽ, ഐഒസിയുടെ തീരുമാനത്തെ ഒരുകൂട്ടർ സ്വാഗതം ചെയ്തു. ഐഒസിയുടെ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്ന് ലോക ഉത്തേജകവിരുദ്ധ ഏജൻസി (വാഡ)യുടെ ഡയക്ടർ ജനറൽ ഒളിവിയർ നിഗ്ലിയ പറഞ്ഞു. റഷ്യൻ കായിക മന്ത്രാലയത്തിന്റെ അറിവോടെയാണ് കായികതാരങ്ങൾ ഉത്തേജകമരുന്ന് ഉപയോഗിച്ചതെന്ന് തെളിഞ്ഞിരുന്നു. ഐഒസിയുടെ തീരുമാനത്തിനെതിരെ യുഎസ്എ ആന്റി ഡോപിംഗ് ഏജൻസി, ഡ്രഗ് ഫ്രീ സ്പോർട് ന്യൂസിലൻഡ് തുടങ്ങിയസംഘടനകൾ നിലകൊണ്ടു. യൂറോപ്യൻ ഒളിമ്പിക് കമ്മിറ്റി, അസോസിയേഷൻ ഓഫ് നാഷണൽ ഒളിമ്പിക് കമ്മിറ്റീസ് തുടങ്ങിയവർ ഐഒസിയുടെ തീരുമാനം സ്വാഗതം ചെയ്തു. സമ്പൂർണ വിലക്ക് ഉത്തേജകമരുന്ന് ഉപയോഗിക്കാത്ത റഷ്യൻ കായിക താരങ്ങളോടു ചെയ്യുന്ന അനീതിയാണെന്ന് ഇവർ വാദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.