വീണ്ടും തിരിച്ചടി: 10 റഷ്യൻ താരങ്ങൾക്ക് ഒളിമ്പിക്സ് നഷ്ടമാകും
വീണ്ടും തിരിച്ചടി: 10 റഷ്യൻ താരങ്ങൾക്ക് ഒളിമ്പിക്സ് നഷ്ടമാകും
Monday, July 25, 2016 8:10 PM IST
ലോസാൻ: റഷ്യയുടെ ഏഴു നീന്തൽ താരങ്ങൾക്കും മൂന്നു തുഴച്ചിൽ താരങ്ങൾക്കും റിയോ ഒളിമ്പിക്സിൽ മത്സരിക്കാനാവില്ല. രാജ്യാന്തര നീന്തൽ ഫെഡറേഷനും (ഫിന) രാജ്യന്തര റോവിംഗ് ഫെഡറേഷനും(ഫിസ) ആണ് നടപടിയെടുത്തത്. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി ആരോപണം നേരിടുന്ന താരങ്ങളെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം കായിക സംഘടനകൾക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി വിട്ടുനൽകിയിരുന്നു.<യൃ><യൃ> ഇതോടെ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് യൂലിയ എഫിമോവ, നതാലിയ ലോവ്കോവ എന്നിവരുൾപ്പെടെയുള്ള നീന്തൽ താരങ്ങൾക്ക് ഒളിമ്പിക്സ് നഷ്ടമാകും. കഴിഞ്ഞ വർഷം കസാനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിനിടെ ശേഖരിച്ച സാമ്പിളുകൾ പുനഃപരിശോധിക്കുമെന്ന് ഫിന അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.