ഒളിമ്പിക് വില്ലേജ് ഈ ആഴ്ച റെഡി: ബ്രസീൽ
ഒളിമ്പിക് വില്ലേജ് ഈ ആഴ്ച റെഡി: ബ്രസീൽ
Tuesday, July 26, 2016 11:49 AM IST
റിയോ ഡി ഷാനേറോ: ഒളിമ്പിക് വില്ലേജിൽ ബാക്കിയുള്ള അറ്റകുറ്റപ്പണികൾ ഈ ആഴ്ച കൊണ്ടു തീർക്കുമെന്ന് സംഘാടക സമിതി ഉറപ്പുനൽകി. ഓസ്ട്രേലിയൻ ഒളിമ്പിക് സംഘം ഒളിമ്പിക് വില്ലേജിലേക്കു വരുന്നതിന് വിമുഖത കാണിച്ച പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ബ്ലോക്കായ ടോയ്ലറ്റുകൾ, പുറത്തുകാണുന്ന തരത്തിലുള്ള അപകടകരമായ വയറിംഗ്, പൊട്ടിയ പൈപ്പുകൾ, വൃത്തിയില്ലായ്മ തുടങ്ങിയവയായിരുന്നു പ്രധാന ആരോപണങ്ങൾ. ആരോപണമുന്നയിച്ച ഓസ്ട്രേലിയൻ സംഘം പശ്ചിമ റിയോയിലെ അപ്പാർട്ട്മെന്റിലേക്കു മാറിയതിന്റെ പിറ്റേ ദിവസമാണ് സംഘാടക സമിതി ഇക്കാര്യത്തിൽ ഉറപ്പു നൽകുന്നത്. ഒളിമ്പിക് വില്ലേജിലെ അറ്റകുറ്റപ്പണികൾക്ക് 630 ആളുകളെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് സംഘാടക സമിതി വക്‌താവ് മരിയോ ആന്ദ്രാദാ പറഞ്ഞു. ട്വിറ്ററിൽ ഗവൺമെന്റിന്റെ ഒളിമ്പിക് അക്കൗണ്ടിലാണ് മരിയോ ഇക്കാര്യം അറിയിച്ചത്. ലാറ്റിനമേരിക്കയിലെ ആദ്യ ഒളിമ്പിക് ഗെയിംസിനൊരുങ്ങുന്ന ബ്രസീലിൽ ഒരുക്കങ്ങൾ കാലതാമസം നേരിടുകയാണ്. സിക്കാ വൈറസ്, വൻ തോതിലുള്ള മലിനീകരണം, റിയോയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നത് തുടങ്ങിയവയെല്ലാം സംഘാടകർക്കു തലവേദനയായിരിക്കു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.