റഷ്യക്കു വീണ്ടും തിരിച്ചടി
Wednesday, July 27, 2016 11:50 AM IST
ലോസാൻ: റഷ്യയുടെ 28 തുഴച്ചിലുകാരിൽ 22 പേരെ ലോക റോവിംഗ് ഫെഡറേഷൻ നിരോധിച്ചു. ഇതോടെ റിയോയിലെത്തുന്ന റഷ്യൻ കായിക താരങ്ങളുടെ എണ്ണം 108ലേക്കു താന്നു. ജൂഡോ, അശ്വാഭ്യാസം, ടെന്നീസ്, ഷൂട്ടിംഗ് എന്നീ ഇനങ്ങളിൽ റഷ്യക്ക് ആശ്വസിക്കാം. നിരോധിക്കപ്പെടുന്ന റഷ്യക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനുമുമ്പ് അഞ്ച് കനോയിംഗ് താരങ്ങളെയും രണ്ടു മോഡേൺ പെന്റാത്തലൺ താരങ്ങളെയും നിരോധിച്ചിരുന്നു. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക്സ് ഫെഡറേഷൻസ് (ഐഎഎഎഫ്) 67 ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റുകളെ നേരത്തെ വിലക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.