സ്പെഷൽ ആരാധകനു കോഹ്ലി ബാറ്റ് സമ്മാനിക്കും
സ്പെഷൽ  ആരാധകനു കോഹ്ലി ബാറ്റ് സമ്മാനിക്കും
Friday, July 29, 2016 1:01 PM IST
കിംഗ്സറ്റൺ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് നായകൻ വിരാട കോഹ് ലി തന്റെ സ്പെഷൽ ആരാധകന് താൻ ഒപ്പു വച്ച ബാറ്റ് സമ്മാനിക്കും. കോഹ് ലിയുടെ ഈ ആരാധകൻ ഇന്ത്യയിൽനിന്നല്ല. ഇന്ത്യയുടെ അതിർത്തി കടന്ന് പാക്കിസ്‌ഥാനിൽനിന്നുമാണ് ആരാധകൻ. ഈ ആരാധകൻ മറ്റാരുമല്ല ഐസിസിയുടെ എലൈറ്റ് പാനലിലുള്ള അമ്പയർ അലിം ദാറിന്റെ പുത്രൻ ഹസൻ. ഇന്ത്യ– വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയിലെ അമ്പയറാണ് ദാർ. ഇന്നു മുതൽ കിംഗ്സ്റ്റണിൽ രണ്ടാം ടെസ്റ്റ് ആരംഭിക്കും. ഇന്ത്യൻ നായകൻ പര്യടനത്തിനിടെ തന്നെ സന്ദർശിക്കാൻ ഹസനോട് പറഞ്ഞിരുന്നു. അവിടെവച്ച് ബാറ്റ് സമ്മാനിക്കാമെന്നും അറിയിച്ചു. ലോകകപ്പ് ട്വന്റി 20 മത്സരത്തിനിടെ കോഹ് ലി ഈഡൻ ഗാർഡൻസിൽവച്ച് പാക്കിസ്‌ഥാൻ പേസർ മുഹമ്മദ് അമീറിനും താൻ ഒപ്പു വച്ച ബാറ്റ് സമ്മാനിച്ചിരുന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.