ജർമനി ചാമ്പ്യൻമാർ
ജർമനി ചാമ്പ്യൻമാർ
Saturday, August 20, 2016 12:29 PM IST
റിയോ: ചരിത്രത്തിലാദ്യമായി ഒളിമ്പിക് വനിതാ ഫുട്ബോൾ സ്വർണം ജർമനിക്ക്. മാറക്കാനയിൽ നടന്ന ഫൈനലിൽ സ്വീഡനെ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തിയായിരുന്നു ജർമനിയുടെ ജയം. ആദ്യ പകുതിയിൽ ഗോളുകൾ അകന്നുനിന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് ഗോളുകൾ പിറന്നത്. സ്നിഫർ മാറോസാൻ, ലിൻഡ സെംബ്രാന്റ് (സെൽഫ് ഗോ ൾ) എന്നിവരുടെ ഗോളുകളാണ് ജയം നൽകിയത്. 68–ാം മിനിറ്റിൽ സ്വീഡൻ സ്റ്റിന ബ്ലാക്ക്സ്റ്റെനി ആശ്വാസ ഗോൾ നേടി. വെങ്കല മെഡലിനായി സംപൗളോയിൽ നടന്ന മത്സരത്തിൽ ബ്രസീൽ വനിതകൾ 2–1ന് കാനഡയ്ക്കു മുന്നിൽ തോറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.