വനിതാ ഹോക്കി: ബ്രിട്ടനു സ്വർണം
വനിതാ ഹോക്കി: ബ്രിട്ടനു സ്വർണം
Saturday, August 20, 2016 12:29 PM IST
റിയോ: ബ്രിട്ടന്റെ വനിത ഹോക്കി ടീമിനു ചരിത്ര സ്വർണം. ലോക ഒന്നാം നമ്പറും നിലവിലെ ലോക ചാമ്പ്യന്മാരുമായ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 2–0ന് തകർത്താണ് ബ്രിട്ടൻ ആദ്യമായി ഒളിമ്പിക് ഹോക്കി സ്വർണത്തിൽ മുത്തമിട്ടത്. തുടർച്ചയായ മൂന്നാം ഒളിമ്പിക് സ്വർണമെന്ന നെതർലൻഡ്സിന്റെ മോഹമാണ് ബ്രിട്ടൻ തകർത്തത്. നിശ്ചിത സമയത്ത് നെതർലൻഡ്സ് 3–2ന്റെ ലീഡ് നേടിയിരുന്നു. എന്നാൽ, ബ്രിട്ടന്റെ തിരിച്ചടിയിൽ മത്സരം സമനിലയിലേക്കും ഷൂട്ടൗട്ടിലേക്കും കടക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.