അടുത്ത ഒളിമ്പിക്സിൽ സിന്ധുവിനു സ്വർണമെന്നു മാതാപിതാക്കൾ
അടുത്ത ഒളിമ്പിക്സിൽ സിന്ധുവിനു സ്വർണമെന്നു മാതാപിതാക്കൾ
Saturday, August 20, 2016 12:29 PM IST
ഹൈദരാബാദ്: റിയോ ഒളിമ്പിക്സിൽ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ വെള്ളി നേടിയ പി.വി.സിന്ധു അടുത്ത ഒളിമ്പിക്സിൽ സ്വർണം നേടുമെന്ന് സിന്ധുവിന്റെ അച്ഛനും അമ്മയും. സ്വർണം നേടാൻ കഴിഞ്ഞില്ലെന്നതിൽ ചെറിയ നിരാശയുണ്ടെങ്കിലും അവളുടെ പ്രകടനത്തിൽ ഞങ്ങൾ തൃപ്തരാണ്. അവൾ ഞങ്ങളുടെ അഭിമാനമുയർത്തി. ആദ്യ ഒളിമ്പിക്സിൽ തന്നെ ഉജ്വല പ്രകടനം നടത്താൻ കഴിഞ്ഞു. അടുത്ത തവണ സ്വർണം നേടാനാവുമെന്നും സിന്ധുവിന്റെ അച്ഛൻ പി.വി.രമണ പറഞ്ഞു. ഇന്ത്യൻ വോളിബോൾ ടീം മുൻ താരം കൂടിയാണ് രമണ. ഫൈനലിൽ വിജയിക്കാനായില്ലെന്നതിൽ നിരാശയുണ്ടെങ്കിലും സിന്ധുവിന്റെ പ്രകടനത്തിൽ അഭിമാനമുണ്ടൈന്ന് അമ്മ വിജയയും പറഞ്ഞു. ആന്ധ്രപ്രദേശിലെ നെല്ലൂർ, വിജയവാഡ ജില്ലകളിലുള്ള ബന്ധുക്കളും സിന്ധുവിന്റെ നേട്ടം ആഘോഷമാക്കുകയാണ്. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽ സിന്ധുവിന്റെ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ നൂറ് കണക്കിനു പേർ എത്തിയിരുന്നു. സിന്ധുവിന്റെ പോയിന്റ് നേട്ടത്തിൽ അവർ കൈകൊട്ടി ആഹ്ലാദം പ്രകടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.