സാക്ഷി മാലിക്കിന് ഹരിയാനയിൽവൻ സ്വീകരണം
സാക്ഷി മാലിക്കിന് ഹരിയാനയിൽവൻ സ്വീകരണം
Wednesday, August 24, 2016 11:35 AM IST
ചണ്ഡിഗഡ്: റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്കിനു ജന്മനാടായ ഹരിയാനയിൽ ഊഷ്മള സ്വീകരണം. ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സാക്ഷി. റിയോയിൽനിന്നു പുലർച്ചെ 3.50 ഓടെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ സാക്ഷിയെ സ്വീകരിക്കാൻ ഹരിയാനയിൽ നിന്നുള്ള അഞ്ച് മന്ത്രിമാർ വിമാനത്താവളത്തിലെത്തിയിരുന്നു.

ഡൽഹിയിൽനിന്നു ഹരിയാനയിലെത്തിയ സാക്ഷിക്കു സർക്കാർ വൻ വരവേൽപ്പാണ് നൽകിയത്. ബഹാദൂർഘട്ടിൽ ചേർന്ന അനുമോദന ചടങ്ങിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഉൾപ്പെടെയുള്ളവർ സാക്ഷിയെ അഭിനന്ദിക്കാനെത്തി.


ഒളിമ്പിക്സിൽ രാജ്യത്തിനുവേണ്ടി മെഡൽ നേടുകയെന്ന തന്റെ സ്വപ്നമാണു റിയോയിൽ യാഥാർഥ്യമായതെന്ന് സാക്ഷി പറഞ്ഞു. മെഡൽനേടാൻ പ്രാർഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ സാക്ഷി, ഭാവിയിലും തനിക്ക് ഈ പിന്തുണ ഉണ്ടാകണമെന്നും അഭ്യർഥിച്ചു. സാക്ഷിയെ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഹരിയാനയിലെ ബ്രാൻഡ് അംബാസഡർ ആയി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. സാക്ഷിക്കു സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ച 2.5 കോടി രൂപയുടെ ചെക്കും മുഖ്യമന്ത്രി സമ്മേളനത്തിൽ കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.