ഗ്രീനിന് ജയിക്കാൻ 373 റൺസുകൂടി
Thursday, August 25, 2016 11:58 AM IST
നോയ്ഡ: ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഗ്രീന് വിജയിക്കാൻ 373 റൺസ് കൂടി. രണ്ടാം ഇന്നിംഗ്സിൽ 497 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഗ്രീൻ മൂന്നാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്‌ടത്തിൽ 124 റൺസെടുത്തിട്ടുണ്ട്. 17 റൺസോടെ പാർഥിവ് പട്ടേലും റണ്ണൊന്നുമെടുക്കാതെ നായകൻ സുരേഷ് റെയ്നയുമാണ് ക്രീസിൽ. 72 റൺസെടുത്ത ഓപ്പണർ റോബിൻ ഉത്തപ്പയാണ് രണ്ടാം ഇന്നിംഗ്സിൽ ഗ്രീനിനെ കരകയറ്റിയത്. നേരത്തെ ഇന്ത്യ റെഡ്ഡിന്റെ രണ്ടാം ഇന്നിംഗ്സ് 486 റൺസിന് അവസാനിച്ചിരുന്നു. 169 റൺസ് നേടിയ അഭിനവ് മുകുന്ദിന്റെയും 114 റൺസ് നേടിയ സുദീപ് ചാറ്റർജിയുടെയും സെഞ്ചുറി മികവിലാണ് റെഡ് മികച്ച സ്കോറിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.