ബ്രിട്ടീഷ് മാധ്യമപ്രവർത്തകനു വീരുവിന്റെ ‘ചൂടൻ’ ട്വീറ്റ്
ബ്രിട്ടീഷ് മാധ്യമപ്രവർത്തകനു വീരുവിന്റെ ‘ചൂടൻ’ ട്വീറ്റ്
Thursday, August 25, 2016 12:02 PM IST
ന്യൂഡൽഹി: റിയോ ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടിയതിൽ രാജ്യവ്യാപകമായി ആഘോഷം സംഘടിപ്പിച്ച ഇന്ത്യയെ പരിഹസിച്ച ബ്രിട്ടീഷ് പത്രപ്രവർത്തകനു ചുട്ടമറുപടിയുമായി മുൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ്. പീയേഴ്സ് മോർഗൻ എന്ന പത്രപ്രവർത്തകനാണ് ഇന്ത്യയുടെ മെഡൽനേട്ടത്തെ പരിഹസിച്ചത്.

ഇന്ത്യക്കാർ ചെറിയ സ ന്തോഷങ്ങളെയും താലോലിക്കുന്നതായി സെവാഗ് പറഞ്ഞു. ക്രിക്കറ്റ് കണ്ടുപിടിച്ചിട്ടും ലോകകപ്പ് കിരീടം നേടാൻ കഴിയാത്ത ഇംഗ്ലീഷ് ടീം വീണ്ടും അതിനായി കളിക്കുന്നില്ലേ എന്നു വീരു പിയേഴ്സനോടു ചോദിച്ചു. ട്വിറ്ററിലായിരുന്നു സെവാഗിന്റെ പരിഹാസം. ഉടൻതന്നെ പിയേഴ്സന്റെ മറുപടിയെത്തി. 2010ൽ ഇംഗ്ലണ്ട് ട്വന്റി–20 ലോകകപ്പ് കിരീടം നേടിയിരുന്നെന്നും കെവിൻ പീറ്റേഴ്സൺ കളിച്ചിരുന്നെങ്കിൽ ഇംഗ്ലണ്ട് ലോകകിരീടം സ്വന്തമാക്കുമായിരുന്നെന്നും പിയേഴ്സൺ ട്വിറ്ററിൽ കുറിച്ചു. നിമിഷ നേരത്തിനുള്ളിൽ നൽകിയ മറുപടിയിലൂടെ സെവാഗ് പിയേഴ്സനെ ബൗണ്ടറി കടത്തി. കെവിൻ പീറ്റേഴ്സൺ മികച്ച താരമാണെന്നതിൽ സംശയമില്ല. പക്ഷേ അദ്ദേഹം ദക്ഷിണാഫ്രിക്കയിലല്ലേ ജനിച്ചത്. ഇന്ത്യ ജേതാക്കളായ 2007 ലോകകപ്പിൽ അദ്ദേഹം കളിച്ചിരുന്നില്ലേ. ഇനിയും ഇന്ത്യക്കാർ ആഘോഷിക്കുന്നതിൽ നിങ്ങൾക്കെന്താണ് പ്രശ്നം എന്നായിരുന്നു സേവാഗിന്റെ തിരിച്ചടി. എന്തായാലും സെവാഗിന്റെ മറുപടി ട്വിറ്ററിൽ ഉടൻതന്നെ വൈറലായി. 16,000ൽ അധികംപേർ ഇത് റീട്വീറ്റ് ചെയ്യുകയും 21,000ൽ അധികംപേർ ഇത് ഇഷ്‌ടപ്പെടുകയും ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.