ഐഎസ്എൽ മൂന്നാം സീസൺ കിക്കോഫ് ഒക്ടോബർ ഒന്നിന്
ഐഎസ്എൽ മൂന്നാം സീസൺ കിക്കോഫ് ഒക്ടോബർ ഒന്നിന്
Friday, August 26, 2016 11:54 AM IST
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ സീസണിന്റെ മൂന്നാം സീസൺ ഒക്ടോബർ ഒന്നിനു തുടങ്ങും. ഡിസംബർ 18നാണ് ടൂർണമെന്റ് അവസാനിക്കുക. ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. അഞ്ചിനാണ് ബ്ലാറ്റേഴ്സിന്റെ ഹോം മത്സരം. ആദ്യ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കോൽക്കത്തയാണ് എതിരാളികൾ. ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡും കേരള ബ്ലാസ്റ്റേഴ്സുമാണ് ഉദ്ഘാടനമത്സരത്തിൽ ഏറ്റുമുട്ടുന്നത്. ലീഗിലെ ഏറ്റവും അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഹോം–എവേ അടിസ്‌ഥാനത്തിലാണ് മത്സരങ്ങൾ നടത്തുന്നത്. 79 ദിവസങ്ങളിലായി 61 മത്സരങ്ങളാണ് നടക്കുക. രണ്ടു പാദ സെമി ഫൈനൽ, ഫൈനൽ വേദികൾ പിന്നീട് തീരുമാനിക്കും. സെമി ഫൈനൽ ആദ്യപാദ മത്സരങ്ങൾ ഡിസംബർ 10നും 11നും രണ്ടാം പാദം 13നും 14നുമായിരിക്കും നടക്കുക.


എല്ലാ ടീമും സീസണിനു മുന്നോടിയായുള്ള പരിശീലനം തുടങ്ങിക്കഴിഞ്ഞു. ഈ സീസണിൽ രണ്ടു ടീമുകളുടെ ഹോം ഗ്രൗണ്ട് മാറിയിട്ടുണ്ട്. അത്ലറ്റികോ ഡി കോൽക്കത്തയുടെ ഹോം ഗ്രൗണ്ട് രവീന്ദ്ര സരോവർ സ്റ്റേഡിയവും മുംബൈ സിറ്റിയുടേത് അന്ദേരിയിലെ മുംബൈ ഫുട്ബോൾ അരീനയുമായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.