ഇന്ത്യ എയ്ക്കു മികച്ച ജയം
Saturday, August 27, 2016 11:57 AM IST
മാകെ (ക്വീൻസ്ലാൻഡ്): നാലു എ ടീമുകളുടെ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യ എയ്ക്കു ജയം. ഓസ്ട്രേലിയയുടെ നാഷണൽ പെർഫോമൻസ് സ്ക്വാഡിനെ ആറു വിക്കറ്റുകൾക്ക് ഇന്ത്യ എ തകർത്തു. കേദാർ ജാദവ് (93 നോട്ടൗട്ട്), ശ്രേയസ് (62) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്കു വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത നാഷണൽ പെർഫോമൻസ് സ്ക്വാഡ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 207 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 38.2 ഓവറിൽ നാലു വിക്കറ്റ് നഷ്‌ടത്തിൽ 208 റൺസ് നേടി ജയിച്ചു. അഞ്ചു കളിയിൽ 16 പോയിന്റ് നേടിയ ഇന്ത്യ ഫൈനൽ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത എൻപിഎസിനെ വരുൺ ആരോൺ, ജയന്ത് യാദവ്, അക്ഷർ പട്ടേൽ എന്നിവരുടെ ബൗളിംഗാണ് ചെറിയ സ്കോറിലൊതുക്കിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ മൂന്നു വിക്കറ്റിന് 41 എന്ന നിലയിൽ തകർച്ച നേരിടുകയായിരുന്നു. പിന്നീട് ശ്രേയസും കേദാറും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.