ബെൽജിയം ഗ്രാൻഡ് പ്രീയിൽ റോസ്ബർഗിനു ജയം
Sunday, August 28, 2016 11:24 AM IST
ബ്രസൽസ്: ബെൽജിയം ഗ്രാൻഡ്പ്രീ കാറോട്ട മത്സരത്തിൽ മെഴ്സിഡസിന്റെ ജർമൻ ഡ്രൈവർ നിക്കോ റോസ്ബർഗ് ചാമ്പ്യൻ. മെഴ്സിഡസിന്റെ തന്നെ ലൂയി ഹാമിൽട്ടണിനു മൂന്നാം സ്‌ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. റെഡ് ബുള്ളിന്റെ ഡാനിയൽ റിക്കാർഡോയ്ക്കാണ് രണ്ടാം സ്‌ഥാനം. സീസണിൽ റോസ്ബർഗിന്റെ ആറാം ജയമാണ്. ബെൽജിയം ഗ്രാൻഡ് പ്രീ ജയത്തോടെ ഡ്രൈവർമാരുടെ ചാമ്പ്യൻഷിപ്പിൽ ജർമൻ ഡ്രൈവർ ഒന്നാമതുള്ള ഹാമിൽട്ടണുമായുള്ള പോയിന്റ് വ്യത്യാസം ഒമ്പതാക്കി കുറച്ചു. ഹാമിൽട്ടണ് 232 പോയിന്റും റോസ്ബർഗിന് 223 പോയിന്റുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.