ദിൽഷനു ജയത്തോടെ വിരമിക്കാനായില്ല
ദിൽഷനു ജയത്തോടെ വിരമിക്കാനായില്ല
Sunday, August 28, 2016 11:24 AM IST
ധാംബുള: ശ്രീലങ്കയുടെ ഓപ്പണിംഗ് ബാറ്റ്സ്മാൻ തിലകരത്നെ ദിൽഷന്റെ വിടവാങ്ങൽ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കു രണ്ടു വിക്കറ്റ് ജയം. ശ്രീലങ്ക–ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.2 ഓവറിൽ 226 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 227 റൺസ് നേടി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഓസീസ് 2–1ന് മുന്നിലെത്തി.

ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗിനിറങ്ങി. തുടക്കത്തിലേ ലങ്കയ്ക്കു തിരിച്ചടിയേറ്റു. സ്കോർ 23 ലെത്തിയപ്പോൾ രണ്ടു വിക്കറ്റുകൾ വീണു. അവസാന ഏകദിനം കളിക്കുന്ന ദിൽഷൻ ഒരു വശത്ത് നിന്നു. ലങ്കൻ സ്കോർ 96ലെത്തിയപ്പോൾ ദിൽഷനെ (42) ആദ്യം സാംപ ജോർജ് ബെയ്ലിയുടെ കൈകളിലെത്തിച്ചു. പിന്നീട് ലങ്കയുടെ വിക്കറ്റ് പെട്ടെന്ന് വീണു തുടങ്ങി. എന്നാൽ ദിനേശ് ചാന്ദിമലിന്റെ (102) ഒറ്റയാൾ പോരാട്ടമാണ് ലങ്കയ്ക്കു മാന്യമായ സ്കോർ നൽകിയത്.


മറുപടി ബാറ്റിംഗിൽ ജോർജ് ബെയ്ലി (70), മാത്യു വേഡ് (42), ട്രാവിസ് ഹെഡ് (36) എന്നിവരുടെ ബാറ്റിംഗാണ് ഓസീസിനു ജയമൊരുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.