കൊമ്പന്മാർ കളത്തിലിറങ്ങി
കൊമ്പന്മാർ കളത്തിലിറങ്ങി
Sunday, August 28, 2016 11:24 AM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിന്റെ കൊമ്പന്മാർ കളത്തിലിറങ്ങി, പോരാട്ടത്തിനായുള്ള മുന്നൊരുക്കങ്ങൾക്കായി. ഇന്ത്യൻ സൂപ്പർ ലീഗ് ഒന്നാം പതിപ്പിലെ റണ്ണേഴ്സ് അപ്പായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സീസണിൽ ശക്‌തമായ തിരിച്ചുവരവിനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. ഒരുപിടി മികച്ച കളിക്കാരെ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് ഇന്നലെ പരിശീലനം ആരംഭിച്ചത്. ടീമിന്റെ കോച്ച് സ്റ്റീവ് കോപ്പലിന്റെ നേതൃത്വത്തിൽ ഉച്ചകഴിഞ്ഞു മൂന്നിനു തുടങ്ങിയ പരിശീലനം വൈകുന്നേരം അഞ്ചുവരെ തുടർന്നു.

5.30ഓടെ ടീം താമസിക്കുന്ന ഹിൽട്ടൺ ഹോട്ടലിലേക്ക് മടങ്ങി. മൂന്നു മുതൽ 5.30 വരെ എല്ലാ ദിവസങ്ങളിലും പരിശീലനം നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ടീം അംഗങ്ങൾ മൊത്തം തിരുവനന്തപുരത്ത് എത്തുന്നതനുസരിച്ച് പരിശീലനം രാവിലെയും നടത്താൻ ലക്ഷ്യമിടുന്നതായി കോച്ച് പറഞ്ഞു.ടീമിലെ 12 കളിക്കാരാണ് ഇപ്പോൾ പരിശീലനത്തിനെത്തിയിട്ടുള്ളത്. മലയാളി താരം മുഹമ്മദ് റാഫി, ഇന്ത്യൻ താരം സന്ദീപ് നന്ദി, വിദേശതാരം ഗ്രഹാം സ്റ്റാക്ക് ഉൾപ്പെടെയുള്ളവർ ഇന്നലെ പരിശീലനത്തിനെത്തി.

<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ29ൃമളളശ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് ടീമിന്റെ പ്രകടനം വിലയിരുത്തി. സെപ്റ്റംബർ ഏഴു വരെയാണ് കാര്യവട്ടത്ത് ടീമിന്റെ പരിശീലനം. ഇതിനിടെ പ്രാദേശിക ടീമുകളുമായി മത്സരത്തിനുള്ള സാധ്യതയും ടീം മാനേജ്മെന്റ് തള്ളിക്കളയുന്നില്ല. തായ്ലൻഡിൽ പരിശീലനത്തിനായി സെപ്റ്റംബർ എട്ടിനു ടീം പോകാനുള്ള സാധ്യതയും നിലനില്ക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ടീം മാനേജ്മെന്റിന്റെ ഭാഗത്തുനിന്നു കൃത്യമായ ഒരറിയിപ്പു കിട്ടിയിട്ടില്ല.

ഒക്ടോബർ ഒന്നിന് ഐഎസ്എൽ മൂന്നാം സീസണിലെ മത്സരങ്ങൾക്കു തുടക്കമാകും. ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ എതിരാളികൾ ബ്ലാസ്റ്റേഴ്സാണ്. അഞ്ചിനാണ് ബ്ലാറ്റേഴ്സിന്റെ ഹോം മത്സരം. ആദ്യ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കോൽക്കത്തയാണ് എതിരാളികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.