അഭിമാനത്തോടെ താരങ്ങൾ രാഷ്ട്രപതിയിൽനിന്നു കായിക അവാർഡുകൾ ഏറ്റുവാങ്ങി
അഭിമാനത്തോടെ താരങ്ങൾ രാഷ്ട്രപതിയിൽനിന്നു കായിക അവാർഡുകൾ ഏറ്റുവാങ്ങി
Monday, August 29, 2016 11:15 AM IST
ന്യൂഡൽഹി: റിയോയിലെ അഭിമാനതാരങ്ങൾക്ക് രാജ്യത്തിന്റെ ആദരം. ഒളിമ്പിക്സിൽ മെഡൽ നേടിയ പി.വി. സിന്ധുവും സാക്ഷി മാലിക്കും മികച്ച പ്രകടനം കാഴ്ചവച്ച ദിപ കർമാകറും ജിത്തു റായിയും പരമോന്നത കായികബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണാബ് മുഖർജി അവാർഡുകൾ വിതരണം ചെയ്തു. അർജുന, ദ്രോണാചാര്യ, ധ്യാൻചന്ദ് അവാർഡുകളും ചടങ്ങിൽ രാഷ്ട്രപതി വിതരണം ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് നാലു പേർക്ക് ഒരുമിച്ച് രാജ്യത്തെ പരമോന്നത കായിക പുരസ്കാരം നൽകുന്നത്. മലയാളി പരിശീലകൻ പ്രദീപ് കുമാർ ദ്രോണാചാര്യ പുരസ്കാരം ഏറ്റുവാങ്ങി. നീന്തൽ താരം സജൻ പ്രകാശിന്റെ പരിശീലകനാണ് പ്രദീപ്കുമാർ.

വിരാട് കോഹ്ലിയുടെ പരിശീലകൻ രാജ് കുമാർ ശർമ, മഹാവീർ സിംഗ് (ഗുസ്തി), എസ്. പ്രദീപ് കുമാർ (നീന്തൽ), ബിശേശ്വർ നന്ദി, സാഗർ മാൽ ദയാൽ (ബോക്സിംഗ്), നാഗപുരി രമേശ് എന്നിവർ ദ്രോണാചാര്യ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.



<ശാഴ െൃര=/ിലംശൊമഴലെ/മംമൃറ290816.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

രജത് ചൗഹാൻ (അമ്പെയ്ത്ത്), ലളിത ബാബർ (അത്ലറ്റിക്സ്), സൗരവ് കോത്താരി (ബില്യാർഡ്സ്), ശിവ ഥാപ്പ (ബോക്സിംഗ്), അജിങ്ക്യ രഹാനെ (ക്രിക്കറ്റ്), സുബ്രത പോൾ (ഫുട്ബോൾ), റാണി (ഹോക്കി), വി.ആർ. രഘുനാഥ് (ഹോക്കി), ഗുർപ്രീത് സിംഗ് (ഷൂട്ടിംഗ്), അപൂർവി ചന്ദേല (ഷൂട്ടിംഗ്), സൗമ്യജിത് ഘോഷ് (ടേബിൾ ടെന്നിസ്), വിനേഷ് (ഗുസ്തി), അമിത് കുമാർ (ഗുസ്തി), സന്ദീപ് സിംഗ് മൻ (പാരാ അത്ലറ്റിക്സ്) വിരേന്ദർ സിംഗ് (ഗുസ്തി) എന്നിവരാണ് അർജുന അവാർഡിന് അർഹരായവർ.

സതി ഗീത (അത്ലറ്റിക്സ്), സിൽവാനസ് ദംഗ് ദംഗ് (ഹോക്കി), രാജേന്ദ്ര പ്രഹ്ലാദ് ഷേൽകെ (തുഴച്ചിൽ) എന്നിവർ ധ്യാൻ ചന്ദ് പുരസ്കാരങ്ങളും ഏറ്റുവാങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.