എല്ലാ കണ്ണുകളും സ്പാനിഷ് ലീഗിൽ; ഇന്ന് ബാഴ്സ –അത്ലറ്റിക്കോ പോര്
എല്ലാ കണ്ണുകളും സ്പാനിഷ് ലീഗിൽ; ഇന്ന് ബാഴ്സ –അത്ലറ്റിക്കോ പോര്
Tuesday, September 20, 2016 11:59 AM IST
<ആ>ജോസ് കുമ്പിളുവേലിൽ

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ ഇന്ന് ആവേശപ്പോരാട്ടം. ബാഴ്സലോണയ്ക്കെതിരെ പുതുചരിത്രമെഴുതാൻ അത്ലറ്റിക്കോ മാഡ്രിഡ് അരയും തലയും മുറുക്കി ബാഴ്സലോണയിലെ ന്യൂകാമ്പ് സ്റ്റേഡിയത്തിൽ ഇറങ്ങും. ഇരടീമും കൊമ്പുകോർക്കുമ്പോൾ ആരാവും വിജയിക്കുക എന്നത് പ്രവചനാതീതം. മുൻകാലങ്ങളിലെ പ്രകടനങ്ങളുടെ അടിസ്‌ഥാനത്തിൽ ബാഴ്സ ജയിച്ചു കയറുമെന്നു പറയുമ്പോഴും അത്ലറ്റിക്കോയെ എഴുതിത്തള്ളാനാവില്ല. ഫുട്ബോളിലെ അടവുകളുടെ ദ്രോണാചാര്യനായ അത്ലറ്റിക്കോയുടെ പരിശീലകൻ ഡീഗോ സിമിയോണിയുടെ പുതുതന്ത്രത്തിൽ ബാഴ്സയെ ഇത്തവണ മുട്ടുകുത്തിയ്ക്കാനാകുമെന്നാണ് ആരാധകരുടെ കണക്കു കൂട്ടൽ. ന്യൂകാമ്പിൽ ബാഴ്സയ്ക്കെതിരെ ഇതുവരെ ഒരു വിജയം പോലും നേടാത്തവരെന്ന പേരുദോഷവും അത്ലറ്റിക്കോയുടെ മേൽ കറുത്ത മേഘമായി നിൽക്കുന്നുണ്ട്. അത്ലറ്റിക്കോ ബോസായി സിമിയോണി ചുമതലയേറ്റശേഷം 2014 ലെ ലാ ലിഗയിൽ ചാമ്പ്യൻസ് ലീഗിൽ ബാഴ്സയെ 1–1ന് സമനിലയിൽ തളച്ചതാണ് അത്ലറ്റിക്കോയുടെ മികച്ച പ്രകടനം“. “ഭൂരിപക്ഷം ഗെയിമുകളിലും ഞങ്ങൾ വിജയിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ബാഴ്സ മൂല്യത്തിൽ മുന്നിട്ടു നിൽക്കുമ്പോൾ ചില ഗെയിമുകളിൽ ഞങ്ങൾക്കും സാധ്യതയുണ്ട് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ സീസണിലെ ജനുവരിയിൽ ന്യൂകാമ്പിൽ ലാലിഗയിൽ അത്ലറ്റിക്കോ 1–2 പരാജയപ്പെട്ടതിന്റെ മറുപടി നൽകാനാകുമെന്ന് സിമിയോണി പ്രതീക്ഷിക്കുന്നു. അന്ന് ഫിലിപ്പ് ലൂയിസും, ഡിയേഗോ ഗോഡിനും ചുവപ്പുകാർഡ് കണ്ടിരുന്നു. എന്നാൽ ഏപ്രിലിൽ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ അത്ലറ്റിക്കോ തിളങ്ങി.


ബാഴ്സയുടെ മാരക മുൻനിര ത്രിമൂർത്തികളായ സുവാരസ്, ലയണൽ മെസി, നെയ്മർ എന്നിവരുടെ പ്രകടനത്തിൽ അത്ലറ്റിക്കോ പ്രതിരോധിച്ച് മികവു തെളിയിച്ചതാണെങ്കിലും ബാഴ്സതന്നെ ഇത്തവണ സൂപ്പർസ്റ്റാർ അന്റോണിയോ ഗ്രീസ്മാന്റെ ചിറകിലേറി കളത്തിലിറങ്ങുന്ന അത്ലറ്റിക്കോയുടെ വിജയപ്രതീക്ഷ ഏറെയാണ്.

കാരണം ഈ വർഷത്തെ യൂറോ കപ്പിലെ ടോപ് സ്കോറർ ആയ ഗ്രീസ്മാൻ വഴി അത്ലറ്റിക്കോയ്ക്ക് ബാഴ്സയുടെ കഥകഴിക്കാനാകുമെന്നും ആരാധകർ കരുതുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.