എഎഫ്സി കപ്പ്: ഇന്ത്യ പുറത്ത്
Wednesday, September 21, 2016 12:06 PM IST
മഡ്ഗാവ്: എഎഫ്സി അണ്ടർ 16 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽനിന്ന് ഇന്ത്യ പുറത്ത്. ഇന്നലെ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇറാനോട് ഏകപക്ഷീയമായ മൂന്നു ഗോളിനു പരാജയപ്പെട്ടാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇറാനു വേണ്ടി മുഹമ്മദ് ഗഡേരി (23), മുഹമ്മദ് ഷരീഫി(80, 90) എന്നിവരാണ് ഗോളുകൾ നേടിയത്. ഗ്രൂപ്പ് എയിൽ മൂന്നു കളികളിൽനിന്ന് ഒരു പോയിന്റ് മാത്രമാണ് ഇന്ത്യക്കുള്ളത്. ഇറാൻ ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നോക്കൗട്ടിൽ പ്രവേശിച്ചത്. 55–ാം മിനിറ്റിൽ ബോറിസ് ചുവപ്പുകാർഡ് കണ്ടതിനേത്തുടർന്ന് 10 പേരുമായാണ് ഇന്ത്യ കളിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.